ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകളിലെ ഇന്ത്യന്‍ സിരീസുകളിലെയും സിനിമകളിലെയും മികവുകള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ ഫിലിംഫെയര്‍ ആരംഭിച്ച ഒടിടി അവാര്‍ഡ്‍സ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിന്‍റെ 'പാതാള്‍ ലോക്' ആണ് മികച്ച സിരീസ്. മികച്ച സിരീസിനുള്ള ക്രിട്ടിക്സ് പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ആമസോണിന്‍റെ തന്നെ മറ്റൊരു സിരീസ് ആയ 'ദി ഫാമിലി മാന്‍' നേടി.

പ്രധാന പുരസ്കാരങ്ങള്‍ ഇവ

മികച്ച സിരീസ്- പാതാള്‍ ലോക്

മികച്ച സംവിധാനം (സിരീസ്)- അവിനാശ് അരുണ്‍, പ്രോസിത് റോയ് (പാതാള്‍ ലോക്)

മികച്ച സിരീസ് (ക്രിട്ടിക്സ്)- ദി ഫാമിലി മാന്‍

മികച്ച സംവിധാനം (ക്രിട്ടിക്സ്)- കൃഷ്ണ ഡികെ, രാജ് നിഡിമോറു (ദി ഫാമിലി മാന്‍)

മികച്ച നടന്‍ (ഡ്രാമ സിരീസ്)- ജയ്‍ദീപ് അഹ്ലാവത് (പാതാള്‍ ലോക്)

മികച്ച നടി (ഡ്രാമ സിരീസ്)- സുസ്‍മിത സെന്‍ (ആര്യ)

മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം (ഡ്രാമ സിരീസ്)- മനോജ് ബാജ്‍പേയി (ദി ഫാമിലി മാന്‍)

മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം (ഡ്രാമ സിരീസ്)- പ്രിയാമണി (ദി ഫാമിലി മാന്‍)

മികച്ച നടന്‍ (കോമഡി സിരീസ്)- ജിതേന്ദ്ര കുമാര്‍ (പഞ്ചായത്ത്)

മികച്ച നടി (കോമഡി സിരീസ്)- മിഥില പല്‍ക്കര്‍ (ലിറ്റില്‍ തിംഗ്‍സ് സീസണ്‍ 3)

മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം (കോമഡി സിരീസ്)- ധ്രുവ് സേഗാള്‍ (ലിറ്റില്‍ തിംഗ്‍സ് സീസണ്‍ 3)

മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം (കോമഡി സിരീസ്)- സുമുഖി സുരേഷ് (പുഷ്പവല്ലി- സീസണ്‍ 2)

മികച്ച കോമഡി (സിരീസ്/സ്പെഷല്‍സ്)- പഞ്ചായത്ത്

മികച്ച സിനിമ (വെബ് ഒറിജിനല്‍)- രാത് അകേലി ഹെ

മികച്ച നടന്‍ (വെബ് ഒറിജിനല്‍ ചിത്രം)- നവാസുദ്ദീന്‍ സിദ്ദിഖി (രാത് അകേലി ഹെ)

മികച്ച നടി (വെബ് ഒറിജിനല്‍ ചിത്രം)- തൃപ്തി ദിംറി (ബുള്‍ബുള്‍)

മികച്ച ഒറിജിനല്‍ സ്റ്റോറി- സുദീപ് ശര്‍മ്മ, സാഗര്‍ ഹവേലി, ഹര്‍ദിക് മെഹ്‍ത, ഗുന്‍ജിത് ചോപ്ര- പാതാള്‍ ലോക്

മികച്ച തിരക്കഥ (സിരീസ്)- സുദീപ് ശര്‍മ്മ (പാതാള്‍ ലോക്)

മികച്ച സംഭാഷണം- സുമിത് അറോറ, സുമന്‍ കുമാര്‍, രാജ് നിദിമോറു, കൃഷ്ണ ഡികെ (ദി ഫാമിലി മാന്‍)

മികച്ച ഛായാഗ്രഹണം (സിരീസ്)- സില്‍വെസ്റ്റര്‍ ഫൊന്‍സെക, സ്വപ്‍നില്‍ സൊനാവനെ (സേക്രഡ് ഗെയിംസ് സീസണ്‍ 2)

മികച്ച എഡിറ്റിംഗ് (സിരീസ്)- പ്രവീണ്‍ കാതികുളോത്ത് (സ്പെഷല്‍ ഒപിഎസ്)

മികച്ച പശ്ചാത്തല സംഗീതം (സിരീസ്)- അലോകനന്ദ ദാസ്‍ഗുപ്ത (സേക്രഡ് ഗെയിംസ് സീസണ്‍ 2)