നടി സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ച് വിവാഹിതരായി. ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം ഇൻസ്റ്റഗ്രാമിലൂടെ ദമ്പതികൾക്ക് ആശംസകൾ നേർന്നു.

സാമന്തയ്ക്ക് വിവാഹാശംസകൾ നേർന്ന് ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം. ഇൻസ്റ്റഗ്രാമിൽ സാമന്ത പങ്കുവച്ച വിവാഹചിത്രങ്ങളിൽ കമന്റ് ചെയ്തുകൊണ്ടാണ് ബെക്കാം സാമന്തയ്ക്കും രാജിനും ആശംസകൾ നേർന്നത്. കമന്റിന് മറുപടിയായി നന്ദി പറഞ്ഞുകൊണ്ട് സാമന്തയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെത്തിയ ബെക്കാം ഒരു ചടങ്ങിനിടെ സാമന്തയുമായി പരസപരം ജേഴ്‌സികൾ കൈമാറ്റം ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്നലെയായിരുന്നു സാമന്തയുടെയും സംവിധായകൻ രാജ് നിദിമൊരുവിന്റേയും വിവാഹം. ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.

View post on Instagram

അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് സാമന്ത റൂത്ത് പ്രഭുവിന്റെയും രാജിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കോയമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഇഷ യോഗ സെന്ററിലെ ലിംഗ് ഭൈരവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ.

രാജിന്റെയും രണ്ടാം വിവാഹമാണ് സാമന്തയുമായുള്ളത്. രാജും മുൻ ഭാര്യ ശ്യാമലി ഡേയും 2022ലാണ് വിവാഹ മോചിതരായത്.നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2017ലായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. 2021ല്‍ നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. 2023 ല്‍ എത്തിയ ഖുഷി ആണ് സമാന്ത നായികയായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

YouTube video player