Asianet News MalayalamAsianet News Malayalam

'പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരം'; ജി വി പ്രകാശ്

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ നവംബർ അവസാനം മുതൽ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്.

g v prakash kumar lashes out at center  farm laws
Author
Chennai, First Published Feb 5, 2021, 12:50 PM IST

കേന്ദ്രത്തിനെതിരെ വിമർശനവുമായി തമിഴ് നടനും സംഗീതജ്ഞനുമായ ജി വി പ്രകാശ് കുമാർ. പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന് താരം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളിൽ ഉയരുന്നതിനിടെയാണ് ജി വി പ്രകാശിന്റെ പരാമർശം. 

''പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ ജനങ്ങളുടെ താൽപര്യമാണ് സംരക്ഷിക്കേണ്ടത്, പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണ്. ജനങ്ങൾ അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നത് ജനാധിപത്യമാണ്'', എന്നാണ് ജി വി പ്രകാശ് കുമാർ ട്വീറ്റ് ചെയ്തത്. 

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ നവംബർ അവസാനം മുതൽ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്. ഇതിനിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കർഷക പ്രതിഷേധം ചർച്ചയാകുകയും കായിക, സിനിമാ സാംസ്കാരിക പ്രവർത്തകർ ഒറ്റക്കെട്ടായി, കർഷകർക്ക് പിന്തുണയുമായെത്തിയ ​ഗ്രേറ്റ തൻബർ​ഗ്, പോപ് ഗായിക റിഹാന അടക്കമുള്ളവർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios