വിവാഹവും വിദേശത്തു വെച്ചു തന്നെയായിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ താരമാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടനും കൂടിയായ ഗബ്രി ജോസ്. ഷോയിലെ ജാസ്മിനുമായുള്ള ഗബ്രിയുടെ സൗഹൃദവും ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷം ഗബ്രിക്ക് വലിയ അപകടം സംഭവിച്ചിരുന്നു. ഇടതുകൈക്ക് വലിയ രീതിയിൽ പരിക്കേറ്റ ഗബ്രി ആശുപത്രിവാസമൊക്കെ കഴിഞ്ഞ്‌ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. സഹോദരിയുടെ വിവാഹ വിശേഷമാണ് ഗബ്രിയുടെ സോഷ്യൽ ഫീഡിലെ ഏറ്റവും പുതിയ വാർത്ത. ഒരു വിദേശിയെ ആണ് ഗബ്രിയുടെ സഹോകരി ക്ലാരി വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് ഗബ്രി പങ്കുവെച്ച ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിവാഹവും വിദേശത്തു വെച്ചു തന്നെയായിരുന്നു.

"ഒരു പുതിയ സർ നെയിം, ഒരു പുതിയ അധ്യായം, പക്ഷേ ഇത് ഇത്രയും കാലം എനിക്കറിയാവുന്ന അതേ പെൺകുട്ടി തന്നെ. സത്യം പറഞ്ഞാൽ, കഥയിപ്പോൾ കൂടുതൽ രസകരമായിരിക്കുന്നു. ഈ സ്നേഹത്തിനും സന്തോഷത്തിനും, ഇനി എന്നും സന്തോഷത്തോടെയുള്ള ഒരു ജീവിതത്തിനും ആശംസകൾ.. പിന്നെ താമസിയാതെ തന്നെ ഞങ്ങളുടെ ഈ കൂട്ടത്തിലേക്ക് കുഞ്ഞതിഥികൾ കൂടി കടന്നുവരട്ടെ എന്നും പ്രതീക്ഷിക്കുന്നു," എന്നാണ് സഹോദരിക്ക് ആശംസകൾ നേർന്നും വിവാഹ ചിത്രങ്ങൾ പങ്കുവെച്ചും ഗബ്രി കുറിച്ചത്.

കമലിന്‍റെ സംവിധാനത്തില്‍ 2019 ല്‍ റിലീസ് ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് ഗബ്രി ജോസ് സിനിമാ അരങ്ങേറ്റം നടത്തിയത്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടലില്‍ അജ്മല്‍ എന്ന കഥാപാത്രമായാണ് ഗബ്രി ജോസ് എത്തിയത്. മോഡലിംഗിലും സോഷ്യല്‍ മീഡി‍യയിലും സജീവമായിരിക്കെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ ആറിലേക്ക് ഗബ്രി തിരഞ്ഞെടുക്കപ്പെടുന്നത്. അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക