ജസ്റ്റിൻ ബീബർ ഭാര്യയെ അൺഫോളോ ചെയ്തു; പിന്നാലെ വന്‍ ട്വിസ്റ്റുമായി ഗായകന്‍
ഇൻസ്റ്റാഗ്രാമിൽ ഭാര്യ ഹെയ്‌ലി ബീബറിനെ ജസ്റ്റിൻ ബീബർ അൺഫോളോ ചെയ്തതായി വാർത്ത വന്നിരുന്നു.

ന്യൂയോര്‍ക്ക്: ഇൻസ്റ്റാഗ്രാമിൽ ഭാര്യ ഹെയ്‌ലി ബീബറിനെ ഗായകന്‍ ജസ്റ്റിൻ ബീബർ അണ്‍ഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും പിരിയുകയാണോ എന്ന അഭ്യൂഹം പോലും ഇതുണ്ടാക്കി. എന്നാല്‍ ഭാര്യയെ അൺഫോളോ ചെയ്യുന്നത് താനല്ലെന്ന് അവകാശപ്പെട്ട് ജസ്റ്റിൻ ബീബർ തന്നെ ഇപ്പോള്‍ രംഗത്ത് എത്തി എന്നതാണ് പുതിയ വഴിത്തിരിവ്.
ഭാര്യയെ ജസ്റ്റിൻ ബീബർ അൺഫോളോ ചെയ്തു എന്ന വാര്‍ത്ത വ്യാപകമായതോടെ തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ജസ്റ്റിന്‍ ബീബര്‍ വിശദീകരണം നല്‍കി. "ആരോ എന്‍റെ അക്കൗണ്ടിൽ കയറി എന്‍റെ ഭാര്യയെ അൺഫോളോ ചെയ്തു" ജസ്റ്റിൻ എഴുതി.
നേരത്തെ, ഹെയ്‌ലിയുമൊത്തുള്ള വിന്‍റര്‍ ഹോളിഡേ ചിത്രങ്ങള്‍ ഗായകന്‍ തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഭാര്യയുടെ ഫോട്ടോയും ബീബര്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. "എനിക്കറിയാവുന്ന ഏറ്റവും വലിയ സ്ത്രീ, എന്നാണ് ചിത്രത്തിന് ഗായകന്‍ നല്‍കിയ ക്യാപ്ഷന്‍.
2024 ഡിസംബറിൽ ഹെയ്‌ലി വിവാഹ ബന്ധത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച വൈറൽ ടിക്‌ടോക്ക് റീപോസ്‌റ്റ് ചെയ്‌ത് ജസ്റ്റിനുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
2018-ൽ വിവാഹിതരായ ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും തങ്ങളുടെ ബന്ധത്തില്‍ പ്രശ്നം നേരിടുന്നു എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇത്തരം വിവാഹമോചന കിംവദന്തികള്‍ക്ക് ദമ്പതികള്‍ മുഖവില പോലും നല്‍കാറില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ വർഷം ജസ്റ്റിനും ഹെയ്‌ലിയും തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ആഗസ്റ്റ് 23 ന് കുട്ടിയുടെ കുഞ്ഞുപാദങ്ങള്‍ പങ്കുവച്ച് കുട്ടിയുടെ പേര് ജാക്ക് ബ്ലൂസി എന്നാണ് എന്ന് ജസ്റ്റിന്‍ പറഞ്ഞിരുന്നു