ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലെ നടൻ ആൻഡ്ര്യൂ ഡണ്‍ബര്‍ അന്തരിച്ചു. ക്രിസ്‍മസ് ദിവസം അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിലെ സ്വവസതിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഗെയിംസ് ഓഫ് ത്രോണിലെ തിയോണ്‍ എന്ന കഥാപാത്രമായി എത്തിയ ആല്‍ഫി അല്ലെന്റെ ബോഡി ഡബിളായിട്ടാണ് ആൻഡ്രൂ ഡണ്‍ബര്‍ ശ്രദ്ധിക്കപ്പെട്ടത്. ലൈൻ ഓഫ് ഡ്യൂട്ടി എന്ന ഹിറ്റഅ ഷോയിലും ആൻഡ്ര്യൂ ഡണ്‍ബര്‍ ഉണ്ടായിരുന്നു. ഡിജെയായും ശ്രദ്ധേയനായി. ആൻഡ്ര്യൂ ഡണ്‍ബറിന്റെ വിയോഗത്തില്‍ പമേല സ്‍മിത്ത് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.