2021ല്‍ ചിത്രത്തിനെതിരെ കുടുംബം ഹർജി സമര്‍പ്പിച്ചിരുന്നു. പിന്നാലെ മുംബൈ കോടതി സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട് എന്നിവർക്കെതിരെ സമൻസ് അയച്ചു. 

ലിയ ഭട്ടിനെ(Alia Bhatt) കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'(Gangubai kathiawadi). കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രം ഈ മാസം 25ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് യഥാർത്ഥ ഗംഗുഭായിയുടെ കുടുംബം.

ഗംഗുഭായിയുടെ ദത്തുപുത്രനാണ് ചിത്രത്തിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ചുവെന്ന് ഇവർ ആരോപിക്കുന്നു. അമ്മയെ ഒരു അഭിസാരികയാക്കി ചിത്രീകരിച്ചുവെന്നും ജനങ്ങൾ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്നും ഇവർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

ട്രെയ്‌ലർ റിലീസ് ചെയ്തത് മുതൽ കുടുംബം വല്ലാത്ത അവസ്ഥയിലാണെന്ന് അഭിഭാഷകൻ നരേന്ദ്ര ദുബെ പറയുന്നു. 'ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതി തീർത്തും തെറ്റാണ്. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ'എന്നും നരേന്ദ്ര ചോദിക്കുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

2021ല്‍ ചിത്രത്തിനെതിരെ കുടുംബം ഹർജി സമര്‍പ്പിച്ചിരുന്നു. പിന്നാലെ മുംബൈ കോടതി സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട് എന്നിവർക്കെതിരെ സമൻസ് അയച്ചു. ശേഷം ബോംബെ ഹൈക്കോടതി സിനിമയ്‌ക്കെതിരേയുള്ള നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകുക ആയിരുന്നു.

YouTube video player

അതേസമയം, അജയ് ദേവഗണും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 'കരീം ലാല'യെന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്‍ഗണ്‍ എത്തുന്നത്. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി എന്നാണ് പ്രതീക്ഷ.'പദ്‍മാവതി'നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. 

ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം. 

ഗംഗുഭായിലെ 'ധോലിഡ' ഗാനത്തിന് ചുവടുകള്‍ വെച്ച് അഹാന കൃഷ്‍ണ- വീഡിയോ

ആലിയ ഭട്ട് (Alia Bhatt) നായികയാകുന്ന ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യാണ് (Gangubai Kathiawadi) ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. സഞ്‍ജയ് ലീല ബന്‍സാലിയ സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്തിയവാഡി'യിലെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ആലിയ ഭട്ട് ചിത്രത്തിലെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. അഹാന കൃഷ്‍ണ (Ahana Krishna) ചിത്രത്തിലെ ഗാനത്തിന് (Dholida song) റീല്‍ വീഡിയോയുമായി രംഗത്ത് എത്തിയതാണ് ഇപ്പോഴത്തെ ചര്‍ച്ച.

ജാന്‍വി ശ്രീമങ്കറും ഷൈല്‍ ഹദയും ചേര്‍ന്നാണ് ഗംഗുഭായ് കത്തിയവാഡി'യിലെ 'ധോലിഡ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സഞ്‍ജയ് ലീല ബന്‍സാലി തന്നെയാണ്. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്.

View post on Instagram