ദീപ്‍തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലും മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി അരുണ്‍. ഗായത്രി അരുണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഗായത്രി അരുണ്‍ ഷെയര്‍ ചെയ്‍ത പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മകള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ഗായത്രി അരുണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഗായത്രി അരുണും മകളും ചിരിച്ചുകൊണ്ട് പരസ്‍പരം നോക്കിനില്‍ക്കുന്നതാണ് ഫോട്ടോ. എല്ലാവരും പരസ്‍പരം ചിരിപ്പിക്കാൻ ശ്രമിക്കുന്ന ലോകത്തെക്കാളും മികച്ചതായി മറ്റൊന്നില്ല എന്നാണ് ഗായത്രി അരുണ്‍ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.  ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നതും. മുമ്പ് മകള്‍ക്കൊപ്പം ഒരു വീഡിയുമായും ഗായത്രി അരുണ്‍ രംഗത്ത് എത്തിയിരുന്നു. ഡും ഡും ആരാണ്, മാലാഖ എന്ന് പറഞ്ഞ് തുടങ്ങുന്ന കളിയായിരുന്നു ഗായത്രി അരുണ്‍ ഓര്‍മ്മിപ്പിച്ചത്. ചുറ്റുപാടും നടക്കുന്ന അസുഖകരമായ കാര്യങ്ങളില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താനും നമ്മളെപ്പോലെ അവരെയും വിഷമിപ്പിക്കാതിരിക്കാനുമുള്ള ഓരോയൊരു മാര്‍ഗം കുട്ടികളോടൊപ്പം കളിക്കുന്നതും അവരുമായി എല്ലാ കുസൃതികളിലും ചേരുന്നതുമാണ് എന്നായിരുന്നു ഗായത്രി അരുണ്‍ പറഞ്ഞിരുന്നത്.