Asianet News MalayalamAsianet News Malayalam

'വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്', സംസാരിച്ചത് മോശം ഭാഷയിലെന്നും ഗായത്രി സുരേഷ്

കാര്‍ അപകടത്തെയും വിവാദ വീഡിയോയെയും കുറിച്ച് ഗായത്രി സുരേഷ്.
 

Gayathri Suresh respond on car accident incident
Author
Kochi, First Published Oct 19, 2021, 10:47 AM IST

അടുത്തിടെ നടന്ന ഒരു വാഹനാപകടത്തിന്റെ പേരില്‍ നടി ഗായത്രി സുരേഷിന് (Gayathri Suresh) എതിരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗായത്രിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച വീഡിയോയും പ്രചരിച്ചു. വിവാദമായി. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി സുരേഷ് തന്നെ ലൈവില്‍ വരുകയും ചെയ്‍തിരുന്നു. ഇതിനെതിരെയും വിമര്‍ശനമുണ്ടായി. മൂവി മാൻ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെ കുറിച്ച് വിശദമായി പ്രതികരിക്കുകയാണ് ഇപോള്‍ ഗായത്രി സുരേഷ്.

ഗായത്രിയുടെ വാക്കുകള്‍

കാറില്‍ ഞാനും എന്റെ ഒരു സുഹൃത്തും കാക്കനാട് വഴി പോകുകയായിരുന്നു. അപോള്‍ മുമ്പില്‍ ഒരു കാര്‍ പോകുന്നുണ്ടായിരുന്നു. ആ കാറിനെ ഓവര്‍ടേയ്‍‌ക്ക്  ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ ഓവര്‍ ടേക്ക് ചെയ്യാൻ പറ്റിയില്ല. കാരണം മറ്റൊരു വണ്ടി  എതിര്‍വശത്ത് നിന്ന് വരുന്നുണ്ടായിരുന്നു. ആ വണ്ടി വരുന്നതിന് മുമ്പ് ഓവര്‍ടേയ്‍ക്ക് ചെയ്യാമെന്ന് കരുതിയിരുന്നു. കഴിഞ്ഞില്ല. വണ്ടികള്‍ ഉരസി സൈഡ് മിറര്‍ പോയി. 

ഞങ്ങള്‍ നേരെ പോയി. കാരണം കാക്കനാട് തിരക്കുണ്ടായിരുന്നു. ഇവര്‍ പിന്നാലെ വരുമെന്ന് കരുതിയില്ല. പിന്നീടാണ് മനസിലായത് അവര്‍ ചേസ് ചെയ്യുന്നുണ്ടെന്ന്. നമ്മുടെ കാറിന്റെ പിന്നാലെ വന്നു. ഒരു പയ്യൻ കാറില്‍ നിന്ന് ഇറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചുപൊളിച്ചു. വീട്ടുകാരെയൊക്കെ ഭയങ്കരമായിട്ട് വൃത്തികേട് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഞങ്ങള്‍ കാറെടുത്ത് പോയി. പിന്നെ ഭയങ്കര ചേസിംഗും മറ്റുമായിരുന്നു. അതുകഴിഞ്ഞ് കാക്കനാട് എവിടെയോ വച്ച് ഞങ്ങളെ വടമിട്ട്  നിര്‍ത്തി. ഞങ്ങളിറങ്ങി. അപോഴുണ്ടായ കാര്യങ്ങളാണ് വീഡിയോയില്‍.

ഇത്രയും വലിയ പ്രശ്‍നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല. എന്തെങ്കിലും സോള്‍വ് ചെയ്‍ത് വിട്ടേനെ. ഇവിടെ വലിയ പ്രശ്‍നമായി. ഇവര് ഞങ്ങളെ വിട്ടില്ല. ഇരുപത് മിനുട്ടോളം ഞാൻ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു, വീഡിയോയില്‍ കണ്ടതുമാത്രമല്ല. പൊലീസ് വന്നുമാത്രമേ വിടുകയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പൊലീസ് വന്നു. അവരോട് കടപ്പാടുണ്ട്. മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ. മോളുടെ വീഡിയോയ്‍ക്കെ ആള്‍ക്കാര് എടുക്കും എന്ന് പറഞ്ഞ് എന്നെ സേഫാക്കിയത് പൊലീസാണ്. 

ഞാൻ നിര്‍ത്താണ്ട് പോയതാണ് പ്രശ്‍നം എന്നാണ് ഞാൻ മനസിലാക്കുന്നത്. സൈഡ് മിററാണല്ലോ പോയത്. ഇവര്‍ പിന്നാലെ വരുന്നുണ്ടെന്ന് ഞങ്ങള്‍ കരുതിയില്ല. അവിടെ തിരക്കുമുണ്ട്. ഞങ്ങളങ്ങനെ ഓടിച്ചുപോയി.

ഞാൻ പെർഫക്ട് ആയുള്ള സ്‍ത്രീയൊന്നും ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്‍ത്രീയാണ്. ടെൻഷന്റെ പുറത്ത് എന്തെങ്കിലും ചെയ്‍തിട്ടുണ്ടാകും. ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചതിനുശേഷം അവർ ഉപയോഗിച്ച ഭാഷ. അപകടത്തിൽ സൈഡ് മിറര്‍ മാത്രമാണ് പോയത്. ബാക്കി തകർത്തത്   ആള്‍ക്കാര്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാൻ പൊലീസിനോടു പറയാത്തത് എന്തിനാണ് ഇങ്ങനെയൊരു പ്രശ്‍നം എന്ന് വിചാരിച്ചാണ്. 

ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ എങ്ങനെയെങ്കിലും ഇത് സോള്‍വ് ചെയ്യാനല്ലേ ശ്രമിക്കുക. മനസാക്ഷിയില്ലാതെ ഇങ്ങനെ വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്. ഒരു പ്രശ്‌നത്തില്‍ പെട്ടാല്‍ ഇങ്ങനെയാണോ. എന്റെ ഇമേജ് പോലും പോയില്ലേ. ഞാൻ വളരെ താഴ്‍മയോടെയാണ് നിന്നത്. ഒരിക്കലും തിരിച്ചുപറഞ്ഞില്ല. ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെമോശമായി പറഞ്ഞു. പൊലീസുകാർ വരാതെ നിങ്ങളുടെ വിടില്ല എന്ന് പറഞ്ഞ് ഞങ്ങളോട് മാന്യമായി പറയാം.  എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്. മധു എന്ന ആള് ഭക്ഷണം മോഷ്‍ടിച്ചെന്ന് ആരോപിച്ച്  ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ.
അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്. 

കേരളത്തിൽ മൂന്ന് കോടി ജനങ്ങളാണ്. അതില്‍ എന്റെ ഇതില്‍ ഒരുലക്ഷം ആളുകൾ മാത്രമാകും എതിരെ. ബാക്കി കോടി ആളുകൾ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. തെറ്റ് ചെയ്‍തിട്ടില്ല എന്ന എന്റെ വിശ്വാസമാണ് അത്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. എന്റെ എതിരെ പറയുന്ന ആള്‍ക്കാരെ ഞാൻ കാണുന്നില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും.

Follow Us:
Download App:
  • android
  • ios