അംഗദ് ബേദി, ഷബാന ആസ്മി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം ഓഗസ്റ്റ് 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മുംബൈ: അഭിഷേക് ബച്ചനും സയാമി ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഘൂമറിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഒരു അപകടത്തില്‍ കൈ നഷ്ടപ്പെട്ടിട്ടും തന്‍റെ കോച്ചിന്‍റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തുന്ന ക്രിക്കറ്റ് താരത്തിന്‍റെ കഥയാണ് ഘൂമർ പറയുന്നത്. ആർ ബാൽക്കിയാണ് ചിത്രത്തിന്‍റെ സംവിധാനം. അംഗദ് ബേദി, ഷബാന ആസ്മി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം ഓഗസ്റ്റ് 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് സയാമി ഖേര്‍ അവതരിപ്പിക്കുന്ന ക്രിക്കറ്റ് കളിക്കുകയും ദേശീയ വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത് കാണിച്ചാണ്. അംഗദ് ബേദിയെ സയാമി ഖേറിന്‍റെ കഥാപാത്രത്തിന്‍റെ ലൌവറായി ട്രെയിലറില്‍ കാണിക്കുന്നുണ്ട്.
എന്നാല്‍ സയാമിയുടെ കഥാപാത്രം അപകടത്തിൽപെടുകയും അവളുടെ വലതുകൈ മുറിച്ചു മാറ്റുകയുമാണ്. നിരാശയിലായ സയാമിയുടെ കഥാപാത്രത്തെ അഭിഷേക് ബച്ചന്‍റെ കഥാപാത്രം സമീപിക്കുന്നതും. അവളുടെ ഇടതു കൈകൊണ്ട് രാജ്യത്തിനായി കളിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. അഭിഷേക് അവളുടെ പരിശീലകനാകുന്നതും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.
ബിഷൻ സിംഗ് ബേദിയും അമിതാഭ് ബച്ചനും ചിത്രത്തിൽ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഹോപ്പ് ഫിലിം മേക്കേര്‍സും, സരസ്വതി എന്‍റര്‍ടെയ്മെന്‍റുമാണ് നിര്‍മ്മാതാക്കള്‍. അമിത് തൃവേദിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

കമലിന്‍റെ 'അപൂർവ സഹോദരങ്ങളിലെ' താരം മോഹന്‍ തെരുവില്‍ മരിച്ച നിലയില്‍
