ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം ഇരുപത്തിയാറോളം ഓസ്‌ട്രേലിയൻ മലയാളി കലാകാരന്മാരാണ് അരങ്ങേറ്റം കുറിക്കുന്നത്.

ഓസ്ട്രേലിയന്‍ മലയാളികളുടെ സിനിമയായ ഗോസ്റ്റ് പാരഡൈസ് തിയറ്ററുകളിലേക്ക്. ക്വീന്‍സ്‍ലാന്‍ഡിലെ ബ്രിസ്ബേനിലെ ഇവെന്‍റ് സിനിമാസില്‍ 27 നാണ് ചിത്രത്തിന്‍റെ പ്രദര്‍ശനോദ്ഘാടനം. ഇരുപത്തിയാറോളം ഓസ്‌ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡൈസിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം ലഭിച്ചവരെയും കേരളത്തിലെ പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാരേയും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള മലയാള സിനിമയാണിത്.

ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്. കേരളത്തിലും ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‍ലാന്‍ഡിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ജോയ് കെ മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീല കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വല്‍സന്‍, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ഷാമോന്‍, സാജു, ജോബി, ജോബിഷ്, ഷാജി, മേരി, ഇന്ദു, ആഷ, ജയലക്ഷ്മി, മാര്‍ഷല്‍, സൂര്യ, രമ്യ, പൗലോസ്, ടെസ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റെജി, ജിബി, സജിനി, അലോഷി, തങ്കം, ജിന്‍സി, സതി തുടങ്ങി ഇരുപത്തിയാറോളം പേരാണ് ഗോസ്റ്റ് പാരഡൈസിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

രസകരവും വ്യത്യസ്തവും ഹൃദയ സ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ഗോസ്റ്റ് പാരഡൈസിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ജോയ് കെ മാത്യു ആണ്. ആദം കെ അന്തോണി, സാലി മൊയ്ദീന്‍ (ഛായാഗ്രഹണം), എലിസബത്ത്, ജെന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ. രേഖ റാണി, സഞ്ജു സുകുമാരന്‍ (സംഗീതം), ഗീത് കാര്‍ത്തിക, ബാലാജി (കലാസംവിധാനം), ഷാബു പോള്‍ (നിശ്ചല ഛായാഗ്രഹണം), സലിം ബാവ (സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിംഗ്), ജുബിൻ രാജ് (സൗണ്ട് മിക്സിംഗ്), സി ആർ സജയ് (കളറിസ്റ്റ് ), കെ ജെ മാത്യു കണിയാംപറമ്പില്‍ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), ജിജോ ജോസ് (ഫൈനാന്‍സ് കണ്‍ട്രോളര്‍), ക്ലെയര്‍, ജോസ് വരാപ്പുഴ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), രാധാകൃഷ്ണന്‍ ചേലേരി (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), യൂണിറ്റ് (മദര്‍ലാന്റ് കൊച്ചി, മദര്‍ വിഷന്‍), ക്യാമറ (ലെന്‍സ് മാര്‍ക്ക് 4 മീഡിയ എറണാകുളം, മദര്‍ വിഷന്‍), ഷിബിന്‍ സി ബാബു (പോസ്റ്റര്‍ ഡിസൈന്‍), ഡേവിസ് വര്‍ഗീസ് (പ്രൊഡക്ഷന്‍ മാനേജര്‍), നിതിന്‍ നന്ദകുമാര്‍ (അനിമേഷന്‍), പി ആർ സുമേരൻ (പിആർഒ) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്