സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ് മലയാളത്തിന്റെ യുവനിരയില്‍ സ്ഥാനമുറപ്പിക്കുകയാണ്. ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന സിനിമ പ്രഖ്യാപിച്ചു. ഗോകുല്‍ സുരേഷ് തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. എതിരെ എന്ന സിനിമയിലാണ് ഗോകുല്‍ സുരേഷ് നായകനാകുന്നത്. ഗോകുല്‍ സുരേഷ് ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു മിസ്റ്ററി ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

സേതുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമല്‍ കെ ജോബിയാണ് സംവിധായകൻ. പുതിയ സിനിമയെ കുറിച്ച് അറിയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ഗോകുല്‍ സുരേഷ് പറയുന്നു. നൈല ഉഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ഗോകുല്‍ സുരേഷ് തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമയ്‍ക്കായി എല്ലാവരും കാത്തിരിക്കുന്നു.

റഹ്‍മാനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്ന സിനിമയിലും ഗോകുല്‍ സുരേഷ് നായകനായി എത്തുന്നു.