അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത.

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ആണ് 'കിം​ഗ് ഓഫ് കൊത്ത'. ചിത്രം ഓണം റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'കലാപക്കാരാ' എന്ന ​ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയിൽ തന്റെ ഡബ്ബിം​ഗ് പൂർത്തിയാക്കിയ വിവരം പങ്കുവയ്ക്കുക ആണ് ​ഗോകുൽ സുരേഷ്. 

'കിം​ഗ് ഓഫ് കൊത്തയുടെ ഡബ്ബിംഗ് പൂർത്തിയാക്കി, ഈ ഓണത്തിന് സ്‌ക്രീനുകളിൽ എത്തിക്കാനുള്ള സമയമാണിത്!', എന്നാണ് ഫേസ്ബുക്കിൽ ​ഗോകുൽ കുറിച്ചത്. താരപുത്രന്മാർ ഒന്നിച്ചെത്താൻ കാത്തിരിക്കുന്നു എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ചിത്രം ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

ദുല്‍ഖറിന്‍റെ മാസ്സ് ആക്ഷന്‍ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിമീഷ് രവി,ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

തകർപ്പൻ ഡാൻസുമായി രജിത് കുമാർ; പിന്നാലെ ട്രോളുകൾ, കുറിക്ക് കൊള്ളുന്ന മറുപടികളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..