പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ(Alphonse Puthren) സംവിധാനം ചെയ്യുന്ന 'ഗോൾഡ്'(Gold Movie) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം കൗതുകവും ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.
മാജിക് ഫ്രേംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
"ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. "ഗോൾഡ്" ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച, മാർച്ച് 25ന് "ഗോൾഡ്" ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യും. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും വേണം. ടീസർ കണ്ടിട്ട് അഭിപ്രായം പറയൂ", എന്നാണ് ടീസർ അനൗൺസ്മെന്റ് ചെയ്ത് അൽഫോൻസ് കുറിച്ചിരുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം, പാട്ട് എന്നൊരു ചിത്രവും അൽഫോൺസിന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതെങ്കിലും പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.
Read Also: നാഗവല്ലിയെ മറക്കാൻ പ്രേക്ഷകര്‍ അനുവദിക്കാറില്ല', ശോഭന അഭിമുഖം
യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ദുല്‍ഖറിന്റെ നെറ്റ്ഫ്ലിക്സ് സീരീസ്, ഗണ്‍സ് ആൻഡ് ഗുലാബ്‍സ് ഫസ്റ്റ് ലുക്ക്
ദുല്‍ഖര്‍ പ്രധാന കഥാപാത്രമാകുന്ന സീരീസാണ് 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്'. 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' സീരിസിലെ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. രാജ് ആന്റ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദോരു, കൃഷ്‍ണ ഡി കെ എന്നിവരാണ് സീരിസിന്റെ സംവിധാനം.
നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ. 'ഗണ്‍സ് ആന്റ് ഗുലാബ്‍സി'ല്‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ്& ഡി കെ എന്നിവര്‍ക്കൊപ്പമുള്ള എന്റെ ആദ്യ കൂട്ടുകെട്ട്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും എന്നീ പ്രതിഭകളും എനിക്കൊപ്പം ഈ ആവേശം നിറഞ്ഞ യാത്രയില്‍ ചേരുന്നു. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഉടന്‍ നെറ്റഫ്ളിക്സില്‍ വരുന്നു എന്നുമാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്. റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്‍ത 'സല്യൂട്ട്' എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
