Asianet News MalayalamAsianet News Malayalam

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; 'ജോക്കർ' താരം ഹാക്വിന്‍ ഫിനിക്‌സ് മികച്ച നടന്‍

ഡ്രാമ വിഭാഗത്തില്‍ ജോക്കറിനെ പിന്തള്ളി സാം മെന്‍ഡസ് സംവിധാനം ചെയ്ത 1917 മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ് സ്വന്തമാക്കി.  

Golden Globe winners 2020 Joaquin Phoenix won best actor award for the film joker
Author
California City, First Published Jan 6, 2020, 12:46 PM IST

കാലിഫോർണിയ: 2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കര്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച ഹാക്ക്വിന്‍ ഫിനിക്‌സാണ് മികച്ച നടന്‍. ജ്യുഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റെനി സെൽ‌വെഗർ മികച്ച നടിയായി തിരഞ്ഞടുക്കപ്പെട്ടു. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിനോ സംവിധാനം ചെയ്ത വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ആണ് 
മികച്ച ചിത്രം.

ഇതേ സിനിമയിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഡ്രാമ വിഭാഗത്തില്‍ ജോക്കറിനെ പിന്തള്ളി സാം മെന്‍ഡസ് സംവിധാനം ചെയ്ത 1917 മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ് സ്വന്തമാക്കി.

മികച്ച വിദേശഭാഷാ ചിത്രമായി പാരസൈറ്റ് തിരഞ്ഞടുത്തു. ദ ഫെയര്‍വെല്‍ എന്ന ചിത്രത്തിലൂടെ കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടിയായി ഓക്കഫീന അര്‍ഹയായി. ഇതേ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ടാരണ്‍ ഇഗര്‍ട്ടനാണ്. റോക്കറ്റ്മാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. എച്ച്ബിഒയുടെ ചെര്‍നോബിലാണ് മികച്ച ടെലിവിഷന്‍ സീരീസ്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.

 

Follow Us:
Download App:
  • android
  • ios