ജനുവരി 28നാണ് ജിപി ഗോപിക വിവാഹം. 

ടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും നടി ​ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു. ഒരു മുൻ സൂചനകളും ഇല്ലാതെ വൻ സർപ്രൈസ് ആയിരുന്നു ഇരുവരും ആരാധകർക്ക് നൽകിയത്. നിലവിൽ ജിപിയുടെയും ​ഗോപികുടെയും വിവാഹം കാണാൻ കാത്തിരിക്കുകയാണ് ഓരോരുത്തരും. ജനുവരി 28നാണ് ഈ താരവിവാഹം. ഈ അവസരത്തിൽ മോഹൻലാലിനെ കണ്ട് അനു​ഗ്രഹം നേടിയിരിക്കുകയാണ് ഭാവി വരനും വധുവും. 

ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ​ഗോപികയും സഹോദരി കീര്‍ത്തനയും അഭിനയിച്ചിരുന്നു. മക്കളായിട്ടായിരുന്നു ഇവർ അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം ആ കുട്ടികളിൽ ഒരാളുടെ വിവാഹം ക്ഷണിക്കാൻ മോഹന്‍ലാലിന് അടുത്ത് എത്തിയ വീഡിയോ ജിപി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചു. ​ഗോപികയ്ക്ക് വൻ സർപ്രൈസ് ആയിരുന്നു ഈ കൂടിക്കാഴ്ചയെന്ന് പറഞ്ഞാണ് ജിപി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിവാഹത്തിന് മോഹൻലാലിനെ കൊണ്ടുവരിക എന്നത് വലിയ ആ​ഗ്രഹം ആയിരുന്നുവെന്നും എന്നാൽ ആ സമയത്ത് അദ്ദേഹം വിദേശത്ത് ഷൂട്ടിം​ഗ് ആയിരിക്കുമെന്ന് അറിയിച്ചുവെന്നും ജിപി പറയുന്നു. ശേഷം ഇരുവരും കുടുംബവും ചേർന്ന് മോഹൻലാലിനെ കാണാൻ അദ്ദേഹത്തിന്‍റെ വീട്ടിൽ എത്തുക ആയിരുന്നു. വിവിഹ ക്ഷണക്കത്തിനൊപ്പം മുണ്ടും നൽകി ജിപിയും ​ഗോപികയും മോഹൻലാലിന്റെ അനു​ഗ്രഹം വാങ്ങിക്കുന്നത് വീഡിയോയിൽ കാണാം. കൂടാതെ ബാലേട്ടനിലെ തന്റെ ഇരു മക്കളോടും മോഹൻലാൽ കുശലം പറയുന്നതെല്ലാം വീഡിയോയിൽ ദൃശ്യമാണ്. വീഡിയ്ക്ക് താഴെ 'ബാലേട്ടന്‍റെ കുട്ടികളൊക്കെ വളർന്നു'എന്നാണ് ആരാധകര്‍ കുറിച്ചത്. 

2023 ഒക്ടോബര്‍ 23നാണ് ഗോവിന്ദ് പത്മസൂര്യയും ഗോപി അനിലും വിവാഹിതരാകാന്‍ പോകുന്നുവെന്ന് പുറം ലോകത്ത് അറിയിച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് താരങ്ങള്‍ സന്തോഷം അറിയിക്കുക ആയിരുന്നു. മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും സ്ക്രീനില്‍ എത്തി. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായിക ആയി മാറിയ ആളാണ് ഗോപിക. 

'ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട് കൂടെ കൂട്ടിയ മമ്മൂട്ടി'; പുകഴ്ത്തി ദേവൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..