Asianet News MalayalamAsianet News Malayalam

ഹൽദി ആഘോഷത്തിന് ടിന്റുവിനൊപ്പം സിമ്പിളായി ഒരുങ്ങി ഗൗരി കൃഷ്‍ണ, വീഡിയോ

ഗൗരി കൃഷ്‍ണയുടെ ഹല്‍ദി ആഘോഷത്തിന്റെ വീഡിയോ.

 

Gowri Krishna share her haldi celebration video
Author
First Published Nov 24, 2022, 8:07 PM IST

'പൗര്‍ണമി തിങ്കള്‍' എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്‍ണ. നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്തകളൊക്കെ നേരത്തെ പുറത്തു വന്നതാണ്. പിന്നാലെ വിവാഹ തിയ്യതിയും, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്ന വീഡിയോയും പരസ്യപ്പെടുത്തി നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനൊക്കെ പിന്നാലെ തന്റെ ഹൽദി വിശേഷമാണ് താരം പങ്കുവെക്കുന്നത്.

എഴുപതുകളിലെ നായികയെ പോല അണിഞ്ഞൊരുങ്ങിയാണ് ഹല്‍ദിയ്ക്ക് ഗൗരി എത്തിയത്. സിംപിള്‍ വസ്ത്രവും മേക്കപ്പും. മേക്കപ്പിന് മുന്‍പ് പ്രാര്‍ത്ഥിക്കാന്‍ മറന്ന് പോയതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ മേക്കപ്പ് തീരുവോളം ഗണപതിയെ സ്‍തുതിച്ചു എന്നാണ് ഗൗരിയും മേക്കപ്പ് ആര്‍ട്ടിസ്റ്റും പറഞ്ഞത്. സിംപിള്‍ ലുക്കില്‍ ഗൗരി സുന്ദരിയാണെന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍

സത്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് ഗൗരിയുടെ പ്ലാനിങില്‍ ഉണ്ടായിരുന്നില്ല. സേവ് ദ ഡേറ്റിന് വേണ്ടി എടുത്ത സാരിയോട് തോന്നിയ ഇഷ്‍ടമാണ് ഹല്‍ദി ചടങ്ങില്‍ എത്തിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ടിന്റു ഭദ്രൻ പറഞ്ഞത് പ്രകാരം, ഫോട്ടോഷൂട്ടിന് വേണ്ടി എങ്കിലും ഹല്‍ദി മേക്കോവര്‍ നടത്താം എന്നാണ് കരുതിയത്. അവസാനം അത് ഒരു ചടങ്ങായി തന്നെ സെറ്റ് ചെയ്യുകയായിരുന്നുവെന്നാണ് നടി പറയുന്നത്. അതിനിടയില്‍ ഹല്‍ദി ചടങ്ങിന്റെ ചരിത്രം എല്ലാം ഗൗരി യൂട്യൂബ് നോക്കി പഠിച്ച് പറയുന്നുണ്ട്. ദൃഷ്‍ടി ദോഷത്തിന് വേണ്ടി നടക്കുന്ന ചടങ്ങാണ് ഹല്‍ദി എന്നാണ് ഗൗരിയുടെ കണ്ടെത്തല്‍. അതിന്റെ ഭാഗമായാണ് മുഖത്ത് എല്ലാം മഞ്ഞള്‍ വാരി തേയ്ക്കുന്നതത്രെ.

'എന്റെ ഹല്‍ദി മേക്കപ്പ്' എന്ന  തലക്കെട്ടോടെയാണ് ഗൗരി കൃഷ്‍ണന്‍ വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗൗരിയുടെ മിക്ക ഫോട്ടോഷൂട്ടുകള്‍ക്കും മനോഹരമായി ഒരുക്കാറുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് ടിന്റു ഭദ്രനാണ് ഇത്തവണയും ഗൗരിയെ സുന്ദരിയാക്കിയിരിക്കുന്നത്. പട്ടണം റഷീദ് മേക്കപ്പ് അക്കാദമിയിലെ ഫാഷന്‍ മേക്കപ്പ് ഫാക്കല്‍റ്റിയാണ് ടിന്റു ഗൗരി.  'പൗർണമി തിങ്കൾ' എന്ന സീരിയലിന്റെ സംവിധായകൻ മനോജുമായി നവംബർ 24 നാണ് ഗൗരിയുടെ വിവാഹം.

Read More: മനം കവര്‍ന്ന് ചിത്രയുടെ താരാട്ട് പാട്ട്; 'ഹയ'യിലെ പുതിയ ഗാനം എത്തി

Follow Us:
Download App:
  • android
  • ios