പത്താം വിവാഹ വാര്‍ഷികത്തില്‍ പ്രണയാര്‍ദ്രമായ കുറിപ്പുമായി റിതേഷും ജെനീലയും.

ഏറ്റവും ആരാധകരുള്ള താരദമ്പതിമാരില്‍ മുൻനിരയിലാണ് അഭിനേതാക്കളായ റിതേഷ് ദേശ്‍മുഖും (Riteish Deshmukh) ജെനീലിയയും (Genelia DSouza). പത്താം വിവാഹ വാര്‍ഷികത്തില്‍ പരസ്‍പരം പ്രണയാര്‍ദ്രമായ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരും ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ജനീലിയ എന്നാണ് റിതേഷ് എഴുതിയിരിക്കുന്നത്.

നീ ഒപ്പമുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ചിരിയും, കണ്ണീരും, സന്തോഷവും, പോരാട്ടങ്ങളും, ഭയവും, സന്തോഷവും പങ്കുവെച്ചുകൊണ്ട് നമ്മൾ പരസ്‍പരം കൈപിടിച്ച് നടന്നിട്ടുണ്ട് ഓരോ ഘട്ടത്തിലും. നീയെന്റെ അരികിലുണ്ടങ്കില്‍ തനിക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു. പത്താം വിവാഹ വാര്‍ഷിക ആശംസകള്‍ എന്നും റിതേഷ് എഴുതിയിരിക്കുന്നു.

View post on Instagram

ജെനീലിയ ഡിക്രൂസയും റിതേഷ് ദേശ്‍മുഖും വിവാഹിതരായത് 2012 ഫെബ്രുവരി മൂന്നിനാണ്. രണ്ട് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ഇരുവരുടെയും ആദ്യത്തെ മകൻ റിയാൻ 2014 നവംബര്‍ 25നാണ് ജനിക്കുന്നത്. ഇരുവരുടെയും രണ്ടാമത്തെ മകൻ രഹ്യല്‍ 2016 ജൂണ്‍ ഒന്നിനുമാണ് ജനിക്കുന്നത്.

പത്ത് വര്‍ഷം എന്നത് തീര്‍ച്ചയായും ഒരു നാഴികക്കല്ലാണെന്ന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ജനീലിയ എഴുതിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ആഘോഷത്തിന് എന്താണ് അര്‍ഥമമെന്ന് ഞാൻ അറിയുന്നു. നിങ്ങള്‍ ഇതാദ്യമായി സംവിധാനം ചെയ്യുമ്പോള്‍ ഞാൻ ഭാഗമാകുന്നു, പത്ത് വര്‍ഷത്തിന് ശേഷം ഞാൻ അഭിനിയിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഭാഗമാകുന്നു. നമ്മള്‍ രണ്ടുപേരും ഒരുമിച്ച് ഉള്ളത് ആഘോഷമല്ലെങ്കില്‍ പിന്നെ മറ്റെന്താണ് എന്നാണ് ജനീലിയ എഴുതിയിരിക്കുന്നത്.

View post on Instagram