വീഡിയോയ്ക്കു താഴെ വരുന്ന കമന്റുകളെ കുറിച്ച് ഗ്രീഷ്‍മ ബോസ്.
പ്രശസ്‍തയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്. കാലിക പ്രസക്തിയുള്ള കാര്യങ്ങളും ആളുകള്‍ക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാനാവുന്ന കാര്യങ്ങളും വിഷയമാക്കി കോമഡി റീല്‍ ചെയ്യുന്നത് കൊണ്ട് തന്നെ ഗ്രീഷ്മയുടെ വീഡിയോ വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. സമീപകാലത്തായി സിനിമാ പ്രമോഷനുകളിലും ഗ്രീഷ്മ സജീവമാണ്. ഏറെക്കാലം സുഹൃത്തായ അഖിലിനെയാണ് ഗ്രീഷ്മ വിവാഹം ചെയ്തത്. അടുത്തിടെ ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. വീഡിയോയ്ക്കു താഴെ വരുന്ന കമന്റുകൾ താൻ അധികം വായിക്കാറില്ലെന്നും വായിച്ചാലും നെഗറ്റീവ് കമന്റുകൾ തന്നെ അധികം ബാധിക്കാറില്ലെന്നും ഗ്രീഷ്മ ബോസ് പറയുന്നു.
''അമ്മയെക്കുറിച്ചുള്ള ചില കമന്റുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അത് കൂടുതലും കാണുന്നത് ഫേസ്‍ബുക്കിലാണ്. കണ്ടന്റ് ക്രിയേഷൻ നിർത്തണം എന്ന രീതിയിലൊക്കെ ചിന്തിക്കാൻ തോന്നുന്ന തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. യൂട്യൂബിലെയും ഫെയ്സ്ബുക്കിലെയും കമന്റുകൾ ഞാൻ വായിക്കാറില്ല. ഇൻസ്റ്റഗ്രാമിലെ കമന്റുകൾ കുറച്ചൊക്കെ വായിക്കും. അമ്മ ഇതൊക്കെ കുത്തിയിരുന്ന് വായിക്കും. നെഗറ്റീവ് കമന്റുകൾ ഒക്കെ കൊണ്ടുവന്ന് കാണിച്ച്, നീ ഇതു കണ്ടോ എന്നൊക്കെ പറയും'', ഒറിജിനൽസ് എന്റർറ്റെയ്ൻമെന്റിനു നൽകിയ അഭിമുഖത്തിൽ ഗ്രീഷ്മ ബോസ് പറഞ്ഞു. കണ്ടന്റ് ചെയ്യാൻ കൂടെക്കൂട്ടാൻ ആദ്യം വേറെ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അമ്മയെ ഒപ്പം കൂട്ടി വീഡിയോ ചെയ്തു തുടങ്ങിയതെന്നും ഗ്രീഷ്മ ബോസ് കൂട്ടിച്ചേർത്തു.
ഗ്രീഷ്മേക്കാൾ കൂടുതൽ കമന്റ് വായിക്കുന്നത് താനാണ് എന്നായിരുന്നു ഭർത്താവ് അഖിലിന്റെ പ്രതികരണം. ''അമ്മയെക്കുറിച്ചുള്ള എന്തെങ്കിലും നെഗറ്റീവ് കമന്റുകൾ കണ്ടാൽ അമ്മ കാണുന്നതിനു മുൻപേ അത് ഡിലീറ്റ് ചെയ്തു കളയാൻ ഗ്രീഷ്മയോട് പറയാറുണ്ട്'', എന്നും അഖിൽ കൂട്ടിച്ചേർത്തു.
