മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് നിര്‍മ്മാണം
മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരം ദേവനന്ദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഹൊറർ ഫാന്‍റസി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മറ്റ് നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് അണിയറക്കാര്‍ പുറത്തിറങ്ങി. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായെത്തുന്നത് ദേവനന്ദയാണ്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു.
ബി ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ഗു. ഓഗസ്റ്റ് 19 ന് പട്ടാമ്പിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ് വിനയൻ എം ജെ, കലാസംവിധാനം ത്യാഗു തവന്നൂർ, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ ദിവ്യ ജോബി, നിർമ്മാണ നിർവ്വഹണം എസ് മുരുകൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ് എൻ ഹരികുമാർ, വിഎഫ്എക്സ് ദ്രാവിഡ ക്രിയേഷൻസ്, സ്റ്റിൽസ് രാഹുൽ രാജ് ആർ, ഡിസൈൻസ് ആർട്ട് മോങ്ക്, പിആർഒ ഹെയിൻസ്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
ALSO READ : കേരളത്തില്‍ റിലീസ് ഇല്ലാതിരുന്ന തെലുങ്ക് മെഗാ ഹിറ്റ്; 'ബേബി' ഒടിടി റിലീസ് പ്രഖ്യാപിച്ചു
