സജു എസ് ദാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം നാളെ മുതല്‍ ഒടിടിയില്‍

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സജു എസ് ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. സജു എസ് ദാസ്, രാഹുല്‍ മാധവ്, നഞ്ചിയമ്മ, ലത ദാസ്, ശോഭിക ബാബു, ഷാജു ശ്രീധര്‍, മേജര്‍ രവി, ഗിന്നസ് പക്രു, ലക്ഷ്മി പ്രിയ, ജോണ്‍ അലക്സാണ്ടര്‍, തുഷാര പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

2024 മെയ് 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒന്നര വര്‍ഷത്തിന് ഇപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെ നാളെ മുതല്‍ ചിത്രം കാണാനാവും. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. വേലുവാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സംഗീതം റാം സുരേന്ദര്‍, ചന്ദ്ര ദാസ്, പശ്ചാത്തല സംഗീതം റാം സുരേന്ദര്‍, എഡിറ്റിംഗ് അനൂപ് എസ് രാജ്, കലാസംവിധാനം അര്‍ജുന്‍ രാവണ, നൃത്തസംവിധാനം മനോജി ഫിദാക്, കോസ്റ്റ്യൂംസ് സുരേഷ് ഫിറ്റ്‍വെല്‍, മേക്കപ്പ് വിനീഷ് മഠത്തില്‍, ഡിഐ കളറിസ്റ്റ് മുത്തുരാജ്, സൗണ്ട് ഡിസൈന്‍ എ ബി ജുബിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് നമ്പ്യാര്‍, സ്റ്റണ്ട് അഷ്റഫ് ഗുരുക്കള്‍, പിആര്‍ഒ എ എസ് ദിനേശ്, വാഴൂര്‍ ജോസ്, പ്രൊജക്റ്റ് ഡിസൈന്‍ എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടര്‍ സനീഷ് ദേവ പണിക്കര്‍, സ്റ്റില്‍സ് പ്രശാന്ത് ശിവദാസ്, അഫ്സല്‍ റഹ്‍മാന്‍, പോസ്റ്റര്‍ ഡിസൈന്‍ അജയ് പോള്‍സണ്‍, പ്രൊമോഷന്‍ ആസിഫ് അലി, ലിറ്റില്‍ ഫ്രെയിംസ്, ട്രെയ്‍ലര്‍ സ്കോര്‍ ജോണ്‍സണ്‍ പീറ്റര്‍ പെരുമ്പാവൂര്‍.