Asianet News MalayalamAsianet News Malayalam

ത്രസിപ്പിക്കാൻ ഗുണ്ടുര്‍ കാരം, ഇതാ വീഡിയോ പുറത്തുവിട്ടു

ഗുണ്ടുര്‍ കാരം എന്ന പുതിയ ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകൻ.

Guntur Kaaram song promo video out now hrk
Author
First Published Nov 5, 2023, 4:25 PM IST

മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് ഗുണ്ടുര്‍ കാരം. ഗുണ്ടുര്‍ കാരത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ സിനിമയില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഡം മസാല ഗാനത്തിന്റെ പ്രമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിനെയും ഗുണ്ടുര്‍ കാരത്തെയും കുറിച്ച് ഒരു വാക്കില്‍ അഭിപ്രായം പങ്കുവയ്‍ക്കാൻ ആവശ്യപ്പെട്ട ആരാധകന് സംഗീത സംവിധായകൻ എസ് തമൻ നല്‍കിയ മറുപടി അടുത്തിടെ ചര്‍ച്ചയായിരുന്നു. റിലീസിനൊരുങ്ങുന്ന ഗുണ്ടുര്‍ കാരത്തിന്റെ സംഗീത സംവിധായകൻ എസ് തമൻ, അവനെ നിങ്ങള്‍ക്ക് 2024 ജനുവരി 12ന് കാണാം, കേള്‍ക്കാം എന്നാണ് മറുപടി നല്‍കിയത്. തീ ഇമോജിയും ചേര്‍ത്ത തമൻ ചിത്രം മികച്ചതാകും എന്ന സൂചന നല്‍കിയതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്.

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായി. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അതിനാല്‍ നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിനായി കാത്തിരിക്കുകയാണ്.

മഹേഷ് ബാബുവിന്റെ പുതുയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസാണ്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിക്കുമ്പോള്‍ പാട്ടുകള്‍ ഹിറ്റാകുമെന്നുമാണ് പ്രതീക്ഷ.

Read More: കേരളത്തില്‍ ഇനി പ്രഭാസിന്റെ വിളയാട്ടമോ?, കളക്ഷൻ റെക്കോര്‍ഡുകള്‍ സലാര്‍ തിരുത്തുമോ, ഫാൻസ് ഷോകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios