ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുന്ന ചിത്രം

മലയാളി പ്രേക്ഷകർക്ക് മുന്നില്‍ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ബാനര്‍ ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. അവരുടെ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുന്ന ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയാണ്. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ഹലബല്ലൂ എന്ന വീഡിയോ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ത്തിരുന്നു. നായകന്മാരുടെ സ്റ്റൈലിഷ് നൃത്തച്ചുവടുകള്‍ അടങ്ങിയ വീഡിയോ സോംഗ് ആയിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടത്. മഞ്ജു മഞ്ജിത്തിന്‍റെ വരികള്‍ക്ക് സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഹലബല്ലൂ ഡാൻസ് ചലഞ്ച് അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. 

ഇതില്‍ പങ്കെടുക്കേണ്ടവര്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഒപ്പം ആർഡിഎക്സിലെ ഹലബല്ലൂ സോങ്ങിന് ചുവട് വെക്കുന്ന വീഡിയോ ഒരു റീല്‍ ആയി പങ്കുവെക്കുക. #HalaballooDanceChallenge #RDXmovie #halaballoo #towtow എന്നീ ഹാഷ്ടാഗുകൾ ചേർക്കാൻ മറക്കരുത്. ആഗസ്റ്റ് 22 ആണ് വീഡിയോസ് അപ്‌ലോഡ് ചെയ്യുവാനുള്ള അവസാന തീയതി.

View post on Instagram

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തും.

എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ - റോജി പി കുര്യൻ,
ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

ALSO READ : യുട്യൂബര്‍ 'ചെകുത്താനെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്‍ക്കെതിരെ കേസ്

Halaballoo - Video Song | RDX | Shane Nigam,Antony Varghese,Neeraj Madhav | Nahas Hidhayath| Sam C S