മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് കണാരൻ. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടൻ. ഹരീഷ് കണാരന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഹരീഷ് കണാരന്റെ കുടുംബ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഒരാളുടെ കമന്റിന് ഹരീഷ് കണാരൻ നല്‍കിയ മറുപടിയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

പ്രണയദിനത്തില്‍ ഹരീഷ് കണാരൻ കുടുംബ ചിത്രം ഷെയര്‍ ചെയ്യുകയായിരുന്നു. കൂടുമ്പോൾ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.  ഭാര്യ സന്ധ്യയും രണ്ട് മക്കളും ചിത്രത്തിലുണ്ട്. ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ എന്നായിരുന്നു ഹരീഷ് കണാരന്റെ മറുപടി. ഹരീഷ് കണാരന്റെ വാക്കുകളെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍.