അമേരിക്കൻ പോപ് താരം റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രം​ഗത്തെത്തതിയത്. 

ർഷക സമരത്തിന് പിന്തുണയുമായി എത്തിയ വിദേശ സെലിബ്രിറ്റികൾക്കെതിരെ രം​ഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർക്കെതിരെ നടൻ ഹരീഷ് പേരടി. അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ തനിക്ക് ഒരു അഭിമാനവുമില്ലെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. 

അമേരിക്കൻ പോപ് താരം റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രം​ഗത്തെത്തതിയത്. കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. 

''ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.''എന്നാണ് സച്ചിന്‍ കുറിച്ചത്. ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളും സച്ചിന്‍ നല്‍കിയിരുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് കേരളത്തിൽ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ എന്നോട് പറഞ്ഞിരുന്നു...അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു സുഖം തോന്നിയിരുന്നു...ഇന്ന് ഏല്ലാ സുഖവും പോയി...അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് ഒരു അഭിമാനവുമില്ല...ഇനി വിദേശ രാജ്യങ്ങളിൽ കളിക്കാൻ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോൽസാഹനം സ്വീകരിക്കരുത്...സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാൻ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കൾ നൽകണം സാർ...ഇൻഡ്യക്കാരുടെ കാര്യത്തിൽ ഇൻഡ്യക്കാർ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയല്ലോ...

ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് കേരളത്തിൽ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ എന്നോട് പറഞ്ഞിരുന്നു...അന്നൊക്കെ അത്...

Posted by Hareesh Peradi on Wednesday, 3 February 2021