ബെംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ വിവാഹിതനാകുന്നു. വധു കോണ്‍ഗ്രസ് നേതവിന്‍റെ ബന്ധു. കോണ്‍ഗ്രസ് നേതാവായ എം കൃഷ്ണപ്പയുടെ ബന്ധുവായ രേവതിയാണ് വധു. രേവതിയുമൊത്തുള്ള ചിത്രം നിഖില്‍ ഫെബ്രുവരി ഏഴിന് തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. 

താജ് വെസ്റ്റ് എന്‍റില്‍ നടന്ന വിവാഹ നിശ്ചയച്ചടങ്ങുകള്‍ക്ക് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും നിഖിലിന്‍റെ മുത്തച്ഛനുമായ എച്ച് ഡി ദേവഗൗഡ പങ്കെടുത്തു. കൂടാതെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും ചടങ്ങിനെത്തി. 

കന്നട സിനിമാ താരമായ നിഖില്‍ 2016 ല്‍ ജാഗ്വര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച നിഖില്‍ നടി സുമലതയോട് പരാജയപ്പെട്ടിരുന്നു.