ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.  സുശാന്തിനോടുള്ള സ്‍നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി എല്ലാവര്‍ക്കും സൗജന്യമായി  ദിൽ ബേചാരാ ഡിസ്‍നി ഹോട്ട്‍സ്റ്റാറില്‍ കാണാൻ അവസരമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ദില്‍ബേ ചാര. ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മെയ് മാസത്തില്‍ ആയിരുന്നു ദില്‍  ബേചാരുടെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്നാണ് ഇപ്പോള്‍ സിനിമ ഓണ്‍ലൈനിലൂടെ പ്രദര്‍ശനത്തിന് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സഞ്‍ജനയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.

സുശാന്ത് സിംഗ് ജൂണ്‍ 14നായിരുന്നു അന്തരിച്ചത്. മുംബൈയിലെ സ്വവസതിയില്‍ മുപ്പത്തിനാലുകാരനായ സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹിന്ദി സിനിമാ മേഖലയിലെ വേര്‍തിരിവും സ്വജനപക്ഷപാതവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കം വിമര്‍ശിച്ചിരുന്നു.