ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയാണ് ഹീറോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പി എസ് മിത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം ഒരുക്കുന്നത് ആക്ഷൻ ത്രില്ലറായിട്ടാണ്. ഹിന്ദി നടൻ അഭയ് ഡിയോള്‍ ആണ് വില്ലൻ. വിവേക് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തിലെ നായിക. യുവൻ ശങ്കര്‍ രാജ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പ്രമേയമം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മിസ്റ്റര്‍ ലോക്കല്‍ ആണ് ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.