നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തിയ 'ഹായ്' എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.

നയൻതാര നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഹായ്'. തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കവിൻ ആണ് നായകനായി എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 28 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നയൻതാരയുടെയും കവിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'സക്കരയേ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദീപ്തി സുരേഷ് ആണ്. ജെൻ മാർട്ടിനാണ് സംഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ വിഷ്ണു ഇടവൻ തന്നെയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.

ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ കലാ സംവിധായകനാകുമ്പോള്‍ ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊറിയോ​ഗ്രാഫർ. അതിനിടെ നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

ടോക്സിക് എന്ന ചിത്രമാണ് നയൻതാരയുടേതായി റിലീസിന് എത്തിയ മറ്റൊരു ചിത്രം . യഷ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ​ഗീതു മോഹൻദാസ് ആണ്. ചിത്രം ഓ​ഗസ്റ്റ് 26ന് തിയറ്ററുകളിൽ എത്തുി. ​ഗം​ഗ എന്നാണ് നയനാ‍താരയുടെ കഥാപാത്ര പേര്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററില്‍ എത്തി. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്.

YouTube video player