'സിങ്കം' ഫെയിം സംവിധായകൻ ഹരിയുടെ ചിത്രത്തില്‍ വിശാല്‍ നായകനാകുന്നു. 

'സിങ്കം' എന്ന സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ഹരി. ഹിറ്റ് ഹരിയുടെ സംവിധാനത്തില്‍ വിശാല്‍ നായകനാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. എന്തായാരിക്കും ചിത്രത്തിന്റെ പ്രമേയം എന്ന് പറത്തുവിട്ടിട്ടില്ല. പക്ഷേ ഹരിയുടെ സംവിധാനത്തിലുള്ള വിശാല്‍ ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റിനായി പുറത്തിറക്കിയ പോസ്റ്ററില്‍ സ്റ്റെതസ്‍കോപ്പും കത്തികളുമൊക്കെ ഉള്‍പ്പെടുത്തിയതില്‍ ഒരു മാസ് ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷ.

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സംഘമിത്ര'യിലും വിശാല്‍ നായകനാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ദിഷ പഠാണിയാണ് ചിത്രത്തില്‍ നായികയാകുക. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹഹിക്കുന്നത്.

വിശാല്‍ നായകനായി 'ലാത്തി' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. എ വിനോദ്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്.

രമണയും നന്ദയും ചേര്‍ന്നാണ് 'ലാത്തി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബാല ഗോപിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. വിശാലിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'മാര്‍ക്ക് ആന്റണി'യാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.. 'മാര്‍ക്ക് ആന്റണി' ചിത്രം പാൻ ഇന്ത്യൻ ആയിട്ടാണ് ചിത്രീകരിക്കുന്നത് . ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് എസ് ജെ സൂര്യയും പ്രധാന കഥാപാത്രമായി എത്തുന്ന 'മാര്‍ക്ക് ആന്റണി'.

Read More: 'എന്തായാലും ആ സിനിമ സംഭവിക്കും', 'ദശമൂലം ദാമു' എത്തുമെന്ന് സുരാജ്