നടൻ ചിരഞ്‍ജീവി ഇങ്ങനെയുള്ള കഥാപാത്രം ആദ്യമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്.


തെന്നിന്ത്യയില്‍ ആവേശം വിതറുന്ന ഒരു താരമാണ് ഇന്നും ചിരഞ്‍ജീവി. തുടര്‍ച്ചയായി ചിരഞ്‍ജീവിക്ക് വൻ വിജയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കാനാകുന്നു. വേറിട്ട പ്രമേയങ്ങളുമായി ചിരഞ്‍ജീവി എത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ചിരഞ്‍ജീവി പുതിയ ഒരു സിനിമയില്‍ പാസ്‍പോര്‍ട്ട് ഓഫീസറെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

കല്യാണ്‍ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ചിരഞ്‍ജീവി പാസ്‍പോര്‍ട്ട് ഓഫീസറെ അവതരിപ്പിക്കുക. നടൻ ചിരഞ്‍ജീവിയുടെ മകള്‍ സുസ്‍മിതയായിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകകര്‍. ചിരഞ്‍ജീവിയുടേതായി 'ഭോലാ ശങ്കര്‍' എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്.

ഗംഭീരമായ ഒരു മാസ് എന്റര്‍ടെയ്‍ൻ ചിത്രമായിരിക്കും 'ഭോലാ ശങ്കര്‍'. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കര്‍'. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയായി വേഷമിടുന്നത് തമന്നയാണ്.

രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

Read More: 'കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുന്നു', ഫോട്ടോയുമായി അഭയ ഹിരണ്‍മയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക