ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ ഇനി ആദ്യം നായകനാകുന്നത് രജനികാന്തല്ല. 

'വിക്രം' എന്ന വൻ ഹിറ്റിന് ശേഷം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു ലോകേഷ് കനകരാജ്. വിജയ്‍യുടെ പുതിയ ചിത്രം 'ലിയോ'യുടെ സംവിധായകൻ എന്ന നിലയിലും ലോകേഷ് കനകരാജ് പ്രേക്ഷകശ്രദ്ധയിലുണ്ട്. ലോകേഷ് കനകരാജിന്റെ മറ്റൊരു വമ്പൻ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തായിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് നായകനായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

'തലൈവര്‍ 171' എന്ന് വിശേഷണപ്പേരുള്ള ചിത്രം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 'ലിയോ'യ്‍ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭാസിനെ ലോകേഷ് കനകരാജ് പുതിയ ചിത്രത്തിന്റെ വണ്‍ ലൈൻ കേള്‍പ്പിച്ചതായും അത് നടന് ഇഷ്‍ടമായെന്നുമാണ് റിപ്പോര്‍ട്ട്. പ്രഭാസ് നായകനായി പാൻ ഇന്ത്യൻ ചിത്രമായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുക

'ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്ന് വിളിക്കണം: സലിം കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക