വീണ്ടുമൊരു പാൻ ഇന്ത്യൻ സിനിമയില്‍ നായകനാകാൻ ജൂനിയര്‍ എൻടിആര്‍ (Jr NTR).
'ആര്‍ആര്‍ആര്‍' എന്ന രാജമൗലി ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ ജൂനിയര്‍ എൻടിആര്‍. ജൂനിയര്‍ എൻടിആറിന് ആഗോളതലത്തില്‍ തന്നെ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് രാം ചരണിനൊപ്പം അഭിനയിച്ച 'ആര്‍ആര്‍ആര്‍'. അതുകൊണ്ടുതന്നെ ജൂനിയര്‍ എൻടിആറിന്റെ സിനിമകള്‍ക്കായി ദേശ ഭാഷ ഭേദമന്യേ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ജൂനിയര്‍ എൻടിആറിന്റെ പുതിയൊരു സിനിമയെ കുറിച്ചുള്ള സൂചനകളാണ് ഇപ്പോള്‍ ആരാധകരെ ആവേശഭരിതരാക്കുന്നത് (Jr NTR).
കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയില്‍ ജൂനിയര്‍ എൻടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല.
മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തില്‍ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഷെയ്ൻ നിഗം - സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു
ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എം സജാസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷെയ്‍ൻ നിഗം ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് മഹേഷ് ഭുവനേന്ദ്. സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിനോയ് തലക്കുളത്തൂർ കലാ സംവിധാനവും, ധന്യ ബാലകൃഷ്‍ണൻ വസ്‍ത്രാലങ്കാരവും നിർവഹിക്കുന്നു.
സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ മമ്മൂട്ടി ചിത്രമായ 'പുഴു'വിനു ശേഷം എസ് ജോർജ്ജ് നിർമിക്കുന്ന ചിത്രമാണ് ഇത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്.പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ. പ്രോജക്ട് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ് ആണ്. ഫിനാൻസ് കൺട്രോളർ അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ് ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ. പി ആർ ഒ പ്രതീഷ് ശേഖർ.
Read More : ഓര്‍മകളില്‍ സച്ചി, 'അയ്യപ്പനും കോശി'യും സംവിധായകന്റെ ഓര്‍മകള്‍ക്ക് രണ്ട് ആണ്ട്
