അന്തരിച്ച ഹാസ്യകലാകാരൻ ഷാബുരാജി​ൻെറ വീടി​ൻെറ പണി പൂർത്തീകരിച്ച് താക്കോൽ കൈമാറി. അഡ്വ.ബി. സത്യൻ എംഎൽഎയുടെ അഭ്യർഥന പ്രകാരം എംഎൽഎയുടെ സുഹൃത്തായ ദുബൈയിലെ സംരംഭകൻ കോശി മാമൻ, ഭാര്യ ലീല കോശി എന്നിവരാണ് സാമ്പത്തിക സഹായം നൽകിയത്.

ഷാബുരാജി​ൻെറ ചികിത്സയെ തുടർന്ന് കടക്കെണിയിലായ കുടുംബത്തിന് എംഎൽഎയുടെ സമയോചിത ഇടപെടലാണ് സഹായമായത്. മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷൻ സെറ്റ് വാങ്ങി നൽകിയതായും ഫേസ്ബുക്ക് കുറിപ്പിൽ എംഎൽഎ വ്യക്തമാക്കി.

കോശി മാമൻ്റെ അഭ്യത്ഥന തൻ്റെ പേര് പോലും പറയരുത്, ഒരു ആർഭാടവും പാടില്ല എന്നായിരുന്നു. അത് പാലിച്ച് എല്ലാ ചടങ്ങുകളും ഒഴിവാക്കി ഇന്ന് ഷാബുരാജിൻ്റെ ഭാര്യയും, നാല് മക്കളും അടങ്ങിയ കുടുംബം പുതിയ വീട്ടിൽ താമസം തുടങ്ങിയെന്നുമാണ് സത്യൻ എംഎൽഎയുടെ കുറിപ്പിൽ പറയുന്നത്.

ബി സത്യൻ എംഎൽഎയുടെ കുറിപ്പ്

പ്രിയപ്പെട്ടവരെ, ഷാബുരാജിൻ്റെ കുടുബത്തിന് വിട് ഒരുക്കി നൽകി പ്രിയ സുഹൃത്ത് കോശി മാമനും, ഭാര്യ ലീലാകോശി യും ,നാടൻ്റെ പ്രിയകലാകാരൻ്റെ ആകസ് മികമായ വിയോഗത്തിൽ തളർന്ന് പോയ കുടുംബം, അടച്ച് ഉറപ്പില്ലാത്തവീടില്ലാത്ത ചിത്രം കണ്ടവരുടെ എല്ലാം കണ്ണുകൾ നനയിക്കുന്നതായിരുന്നു.

ഞങ്ങളുടെ അഭ്യത്ഥന മാനിച്ച് നാലാഞ്ചിറ സ്വദേശിയും, ദുബായ് ബിസിനസ്സ് നടത്തുന്ന പ്രിയ സുഹൃത്തുമായ  കോശി മാമൻ 3.5 ലക്ഷം ചിലവഴിച്ച് വീട് നവീകരിച്ച് നൽകുകയായിയിരുന്നു, ഇന്ന് ഹൃഹപ്രവേശനം.

കോശി മാമൻ്റെ അഭ്യത്ഥന തൻ്റെ പേര് പോലും പറയരുത്. ഒരു ആർഭാടവും പാടില്ല എന്നായിരുന്നു. അത് പാലിച്ച് എല്ലാ ചടങ്ങുകളും ഒഴുവാക്കി ഇന്ന് ഷാബുരാജിൻ്റെ ഭാര്യയും, നാല് മക്കളും അടങ്ങിയ കുടുംബം പുതിയ വീട്ടിൽ താമസം തുടങ്ങി.

പ്രിയ സുഹൃത്തിനും,കുടുംബത്തിനും, നാടിൻ്റെ നന്ദി. കുഞുങ്ങൾക്ക് പഠിക്കാൻ ടിവി സെറ്റ് നൽകി, ഓണകിറ്റും, ഓണക്കോടിയും, നൽകി, ഷാബുരാജിൻ്റെ ഓർമക്ക് മുന്നിൽ പ്രണാമം. നന്ദി