യുവനടി സബ ആസാദും ഹൃത്വിക് റോഷനും പ്രണയത്തിലാണെന്നാണ് സിനിമാ മാധ്യമങ്ങളിലെ വാര്‍ത്തകള്‍.

ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ (Hrithik Roshan). ഹൃത്വിക് റോഷനൊപ്പം അഞ്‍ജാത യുവതിയെന്ന തരത്തില്‍ അടുത്തിടെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും തുടര്‍ന്ന് അത് നടി സബ ആസാദാണെന്ന് തിരിച്ചറിയുകയും ചെയ്‍തിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആണ് ഓണ്‍ലൈനില്‍ തരംഗമായത്. സബയ്‍ക്കൊപ്പമുള്ള ഹൃത്വിക്കിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ വീണ്ടും പുറത്തുവന്നിരിക്കുകയാണ്.

ഹൃത്വിക് റോഷൻ ഒരു ഡിന്നര്‍ ഡേറ്റിനായി സബയ്‍ക്കൊപ്പം എത്തിയപ്പോള്‍ എടുത്ത ഫോട്ടോകളാണ് പ്രചരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഹൃത്വിക് റോഷൻ ഇതില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൂസൻ ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹൃത്വിക് റോഷൻ എന്തായാലും വീണ്ടും ഗോസിപ്പില്‍ നിറയുകയാണ്.

സുശാന്ത് സിംഗ് ചിത്രമായ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി"യിലൂടെ ശ്രദ്ധേയായ നടിയാണ് സബ ആസാദ്. 'ദില്‍ കബഡി'യെന്ന ചിത്രത്തിലും സബ വേഷമിട്ടിട്ടുണ്ട്. ഹൃത്വിക്ക് സബയും സുഹൃത്തുക്കളാണെന്നും ഇരുവരും ഒന്നിച്ച് സമയം ചെലവിടാറുണ്ടെന്നും സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. ഹൃത്വിക്ക് റോഷന്റെയും സബ ആസാദിന്റെയും സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍.

ഹൃത്വിക്കും സൂസനുമായുള്ള വിവാഹമോചനം 2014ലായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ഹൃതാൻ, ഹൃഹാൻ എന്നിവരാണ് മക്കള്‍. 'ഫൈറ്റര്‍' എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഇനി റീലീസ് ചെയ്യാനുള്ളത്.