ഷാഹിദ് രണ്ടാംസ്ഥാനത്താണ്. ടെലിവിഷന്‍ താരം വിവിയന്‍ ഡിസേന മൂന്നാം സ്ഥാനത്തും ടൈഗര്‍ ഷെറോഫ് നാലാം സ്ഥാനത്തുമാണ്...

വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബോളിവുഡിന്‍റെ 'ക്രിഷ്' ഹൃത്വിക് റോഷന്‍. ഇത്തവണ, അദ്ദേഹത്തിന്‍റെ സിനിമകളല്ല, പകരം ഒരു വോട്ടിംഗ് ആണ് ചര്‍ച്ചാ വിഷയം. ഏഷ്യയിലെ തന്നെ ഏറ്റവും സെക്സിയായ പുരുഷനായി ഹൃത്വിക് റോഷനെ തെരഞ്ഞെടുത്തിരിക്കുകയാണ് യുകെയില്‍ നിന്നുള്ള വീക്കിലി ന്യൂസ് പേപ്പര്‍ ഈസ്റ്റേണ്‍ ഐ. 

'സെക്സിയസ്റ്റ് ഏഷ്യന്‍ മെയ്ല്‍ ഓഫ് 2019'മാത്രമല്ല, ഈ ദശകത്തിന്‍റെയും സെക്സിയസ്റ്റ് നടനായി തെരഞ്ഞെടുത്തിരിക്കുന്നതും ഹൃത്വിക്കിനെയാണ്. ശരീര സംരക്ഷണവും 2019 ല്‍ പുറത്തിറങ്ങിയ സിനിമകളുടെ വിജയവും ഹൃത്വിക്കിനെ ഒന്നാമതെത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചെന്ന് പട്ടിക തയ്യാറാക്കിയ മാഗസിന്‍റെ സ്ഥാപകനായ അസ്ജദ് നസിര്‍ പറഞ്ഞു. 

2017 ല്‍ പട്ടികയില്‍ ഒന്നാമതെത്തിയത് ഷാഹിദ് കപൂര്‍ ആയിരുന്നു. ഇത്തവണ ഷാഹിദ് രണ്ടാംസ്ഥാനത്താണ്. ടെലിവിഷന്‍ താരം വിവിയന്‍ ഡിസേന മൂന്നാം സ്ഥാനത്തും ടൈഗര്‍ ഷെറോഫ് നാലാം സ്ഥാനത്തുമാണ്. ഗായകന്‍ സയാന്‍ മാലിക്കാണ് അഞ്ചാം സ്ഥാനത്തുള്ളത്. അമേരിക്കയിലെ ഒരു ഏജന്‍സി ഹൃത്വിക് റോഷനെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ഓഗസ്റ്റില്‍ തെരഞ്ഞെടുത്തിരുന്നു.