'ഐ ആം എ ഫാദർ' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.
രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം എ ഫാദർ'. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ നേടിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയറ്റര്‍ റിലീസായിട്ട് തന്നെയാണ് ചിത്രം എത്തുക. ഡിസംബര്‍ ഒമ്പതിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും. 'അക്കകുരുവി'യിലൂടെ പ്രധാന കഥാപാത്രമായി എത്തിയ മഹീൻ, 'തൊണ്ടിമുതലും ദൃക് സാക്ഷി'യും എന്ന സിനിമയിലൂടെ പ്രശസ്‍തനായ മധുസൂദനൻ, അക്ഷര രാജ്, അനുപമ, സാമി എന്നിവർക്ക് പുറമെ ഇൻഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹൻ, വിഷ്‍ണു വീരഭദ്രൻ, രഞ്ജൻ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ രാജു ചന്ദ്ര തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയും രാജു ചന്ദ്രയുടേതാണ്.
മധുസൂദനൻ ആണ് ചിത്രം നിര്‍മിക്കുന്നത്. വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിലാണ് നിര്‍മാണം. രാജു ചന്ദ്രയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാർ മുഹമ്മദ്.
'ഐ ആം എ ഫാദർ' എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലവും , മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം, വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നൽകുന്നു. സഹസംവിധാനം- ബിനു ബാലൻ. സംഗീതം നവ്നീത്. എഡിറ്റിംഗ് - താഹിർ ഹംസ, ആർട്ട് - വിനോദ് കുമാർ, കോസ്റ്റ്യും - വസന്തൻ, ഗാനരചന - രാജു ചന്ദ്ര, മേക്കപ്പ് - പിയൂഷ് പുരുഷു, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് - പ്രശാന്ത് മുകുന്ദൻ, ഡിസൈൻ - പ്ലാൻ 3 എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.
Read More: 'ഉപ്പേന' സംവിധായകന്റെ ചിത്രം, ഭിന്നശേഷിയുളള കായിക താരമാകാൻ രാം ചരണ്‍
