ശാലിന്‍റെ സംവിധാനത്തില്‍ ഒരു സിനിമയും പുറത്തെത്താനുണ്ട്

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ആളാണ് ശാലിന്‍ സോയ. മിനിസ്ക്രീനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍ പിന്നീട് സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങള്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കാണുന്നുവെന്ന് അവര്‍ പറയുന്നു. അത് വാസ്തവമല്ലെന്നും.

"സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ഞാൻ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി. എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത് ഞാൻ സിംഗിൾ പ്രൊ മാക്സ് ആണ്!", ശാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍ മല്ലു സിങ്, മാണിക്ക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തതിനു ശേഷം ഒരു ഫീച്ചര്‍ ഫിലിമും ശാലിന്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശാന്ത് അലക്സാണ്ടറെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്‍റെ രചനയും ശാലിന്‍റേത് ആയിരുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കപ്പെട്ട സിനിമ പാക്കപ്പ് ആയത് കഴിഞ്ഞ വര്‍ഷം ജൂണില്‍ ആയിരുന്നു. 

ഫ്യൂ ഹ്യൂമന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ചിത്രത്തില്‍ രശ്മി ബോബന്‍, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മധ്യവര്‍ഗ കുടുംബത്തിന്‍റെ ജീവിതപ്രതിസന്ധികള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ഇമോഷണല്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.

ALSO READ : ഒരാഴ്ച കൊണ്ട് എത്ര നേടി? ബോക്സ് ഓഫീസില്‍ മിന്നി 'മാമന്നന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News