മഹാനടിയിലൂടെ കീര്‍ത്തി സുരേഷിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമായിരുന്നു മഹാനടി. നാഗ് അശ്വിൻ ആണ് സംവിധാനം. ചിത്രത്തില്‍ സാവിത്രിയായിട്ടായിരുന്നു കീര്‍ത്തി വേഷമിട്ടത്. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രവും ആയിരുന്നു മഹാനടി. മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും ചിത്രത്തിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷിന് ലഭിച്ചു. എന്നാല്‍ മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് സിനിമയൊന്നും ലഭിച്ചില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
മഹാനടിക്ക് ശേഷം തനിക്ക് ആറു മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്. ആരും എന്നോട് കഥ പോലും പറഞ്ഞില്ല ആ സമയത്ത്. ഞാൻ തെറ്റായി ഒന്നും ചെയ്‍തിരുന്നില്ല. അതുകൊണ്ട് നിരാശയും എനിക്ക് ഉണ്ടായിരുന്നില്ല. സംവിധായകര്‍ എനിക്ക് വേണ്ടി മികച്ച രു കഥാപാത്രം ഒരുക്കാൻ സമയമെടുക്കുന്നുവെന്ന് ഞാൻ സ്വയം കരുതി. അതിനെ പൊസീറ്റീവായി ഞാൻ ഉപയോദഗിച്ചു. അന്ന് ഉണ്ടായ ഇടവേള മേക്കോവറിനായി ഉപയോഗിച്ചു എന്നും പറയുകയാണ് കീര്‍ത്തി സുരേഷ്.
മഹാനടിയില്‍ ദുല്‍ഖര്‍, സാമന്ത, വിജയ് ദേവരകൊണ്ട തുടങ്ങിയവര്‍ വേഷ,മിട്ടിരുന്നു. ജെമിനി ഗണേശൻ ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിട്ടത്. നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ചിത്രം കീര്‍ത്തി സുരേഷിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി മാറിയിരുന്നു.
ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളിൽ ഒരാളായ കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘റിവോൾവർ റീറ്റ’ ആണ്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തിൽ വൈവിധ്യമാർന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‍ലർ വ്യക്തമാക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‍ലർ, പ്രേക്ഷകർക്ക് ഒരു പുതു അനുഭവം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നു. സാങ്കേതിക സംഘത്തിലെ മികച്ച പ്രകടനം, പശ്ചാത്തല സംഗീതത്തിലെ തീവ്രത, കഥാപാത്രങ്ങളുടെ ശക്തമായ അവതരണം എന്നിവ കൂടി ചേർന്ന്, ‘റിവോൾവർ റീറ്റ’ വർഷത്തിലെ ഏറ്റവും കൗതുകകരമായ റിലീസുകളിലൊന്നാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രാഥമിക പ്രതികരണങ്ങൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് 'റിവോൾവർ റിറ്റ'യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും.
