മേഘ്‍നയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നവ്യാ നായര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അന്യഭാഷക്കാരിയാണെങ്കിലും മേഘ്‍ന രാജ് (Meghna Raj). മലയാളി പ്രേക്ഷകര്‍ മാത്രമല്ല താരങ്ങള്‍ വരെ മേഘ്‍നയെ വളരെ സ്‍നേഹത്തോടെയാണ് കാണുന്നത്. മേഘ്‍നയ്‍ക്കും മലയാളികള്‍ സ്വന്തമെന്ന പോലെയാണ്. ഇപോഴിതാ മേഘ്‍ന രാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ (Navya Nair).

മേഘ്‌നയെ കാണാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. നിന്നെ 'ഹഗ്' ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കാണാനായതില്‍ സന്തോഷമുണ്ട്. ദൃശ്യ 2 ന്റെ പ്രീമിയറിൽ വെച്ചാണ് മേഘ്‍ന രാജിനെ കണ്ടത്. ലവ് യു എന്നും നവ്യാ നായര്‍ എഴുതിയിരിക്കുന്നു. ദൃശ്യം രണ്ട് കന്നഡയില്‍ നവ്യാ നായരാണ് നായിക. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

View post on Instagram

ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. 'ദൃശ്യ' എന്ന ചിത്രവും ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് നിര്‍മിച്ചത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. കന്നഡയില്‍ എക്കാലത്തെയും ഹിറ്റുകള്‍ ഒന്നായി മാറി ദൃശ്യ.

ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനായിരിക്കുന്നു. 'ദൃശ്യം' മലയാളം ചിത്രത്തില്‍ മികവ് കാട്ടിയ ആശാ ശരത് കന്നഡയിലുമുണ്ട്. പ്രഭുവാണ് പുതിയ ചിത്രത്തിലും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. രാജേന്ദ്ര പൊന്നപ്പയെന്നാണ് ചിത്രത്തില്‍ രവിചന്ദ്രന്റെ നായകന്റെ പേര്.