ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മയായി അഭിനയിക്കില്ല: ഷെഫാലി ഷാ
ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായി സംഭാഷണത്തിലാണ് ഷെഫാലി ഷാ ബോളിവുഡിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

മുംബൈ: മികച്ച നടിക്കുള്ള 2023 ലെ ഇന്റർനാഷണൽ എമ്മി അവാർഡിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ് നടിയാണ് ഷെഫാലി ഷാ. ബോളിവുഡ് സിനിമ സെറ്റുകളില്‍ പലതരത്തിലാണ് ആളുകളെ കാണുന്നതെന്നും. അതിന്‍റെ വിവേചനം ഈ രംഗത്തുണ്ടെന്നും തുറന്നു പറയുകയാണ് താരം ഇപ്പോള്‍.
ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായി സംഭാഷണത്തിലാണ് ഷെഫാലി ഷാ ബോളിവുഡിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തന്നോട് വളരെ മോശമായി പെരുമാറിയ ഒരു സംവിധായകനും നടനുമൊത്ത് ഇനിയൊരിക്കലും ഒന്നിച്ച് പ്രവര്‍ത്തിക്കില്ലെന്നും ഷെഫാലി തുറന്നുപറഞ്ഞു. ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മയായി സ്‌ക്രീനിൽ അഭിനയിക്കില്ലെന്ന് ഷെഫാലി പറയുന്നു.
"സത്യസന്ധമായി ഞാൻ പറയുകയാണ്. ഗംഭീര വ്യക്തികള്‍ക്കൊപ്പമാണ് ഞാന്‍ പ്രവർത്തിക്കുന്നത് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ എന്നെ അങ്ങേയറ്റം ആക്ഷേപിച്ച ഒരു സംവിധായകന്‍റെയും, നടന്‍റെയും കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് മാറ്റി നിര്‍ത്തിയാല്‍ അഭിനേതാക്കൾ വെറും അഭിനേതാക്കളല്ലെന്ന് കരുതുന്ന നന്നായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കരുതുന്ന സംവിധായകരോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്" - ഷെഫാലി ഷാ പറയുന്നു.
എന്‍റെ ജീവിതത്തിൽ ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മയായി അഭിനയിക്കില്ലെന്ന് ഷെഫാലി ഷാ പറയുന്നു. 2005ല്‍ പുറത്തിറങ്ങിയ വക്ത് എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ അമ്മയായി ഷെഫാലി അഭിനയിച്ചിരുന്നു. അന്ന് അക്ഷയ് കുമാറിനെക്കാള്‍ അഞ്ച് വയസ് കുറവായിരുന്നു ഷെഫാലിക്ക്. അതിനാല്‍ ഇത്തരം വേഷങ്ങള്‍ ഇനി ചെയ്യില്ലെന്നാണ് താരം പറയുന്നത്. ആ വേഷം ചെയ്യുമ്പോള്‍ ഷെഫാലിക്ക് 32 വയസും അക്ഷയ് കുമാറിന് 37 വയസായിരുന്നു.
'ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നി': രഞ്ജുഷയുടെ വിയോഗത്തിൽ അശ്വതി
വയറു കാണിക്കുന്നതെന്തിനാ എന്നൊക്കെ ചോദിക്കും, അതൊന്നും മൈന്‍റ് ചെയ്യുന്നില്ലെന്ന് പേളി.!