Asianet News MalayalamAsianet News Malayalam

വയറു കാണിക്കുന്നതെന്തിനാ എന്നൊക്കെ ചോദിക്കും, അതൊന്നും മൈന്‍റ് ചെയ്യുന്നില്ലെന്ന് പേളി.!

തന്റെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പേളി പറയുന്നത്. 

Preparing To Welcome Our new Baby Pearle Maaney video and slams criticism vvk
Author
First Published Oct 31, 2023, 3:55 PM IST

കൊച്ചി: രണ്ടാമതും ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ് പേളിയും ഭര്‍ത്താവ് ശ്രീനിഷും. ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങൾ ജീവിതത്തിലും ഒരുമിച്ചപ്പോൾ ഇരുകൈയും നീട്ടിയാണ് ആ വാർത്ത ആരാധകർ സ്വീകരിച്ചത്. ഇവരുടെ മൂത്തമകൾ നിലയെ മലയാളികൾ വീട്ടിലെ കൊച്ചുമകൾ എന്ന നിലയിലാണ് കാണുന്നത്. നിലയുടെ കുസൃതികളും കളികളും എല്ലാവരും അത്രമേൽ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതും.

ഇപ്പോഴിതാ, പേളിയുടെ യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. തന്റെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പേളി പറയുന്നത്. ഗര്‍ഭകാലത്തിന്റെ ഏഴാം മാസം ആസ്വദിച്ച് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാണ് പേളി സംസാരിച്ച് തുടങ്ങുന്നത്. 

പ്രസവത്തോട് അടുക്കുമ്പോള്‍ എല്ലാവരും സ്വന്തം വീട്ടിലേക്ക് പോകാറുണ്ട്. അതുപോലെ താനും ആലുവയിലെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അതിന് മുന്‍പ് വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെ കുറിച്ചാണ് പേളി പറയുന്നത്.

പുതിയൊരാള്‍ കൂടി വരുന്നുണ്ടെന്ന് മാത്രമല്ല, മൂത്തമകള്‍ നിലയ്ക്കും സഹോദരി റേച്ചലിന്റെ മകനും വേണ്ടിയാണ് മാറ്റങ്ങള്‍ വരുത്തിയത്. മക്കള്‍ക്ക് കളിക്കാനുള്ള മുറി സ്വന്തം ഇഷ്ടത്തിന് പറഞ്ഞ ഡിസൈനിലേക്കാണ് പേളി മാറ്റിയിരിക്കുന്നത്. അതുപോലെ കിടപ്പുമുറിയിലടക്കം വലിയ വ്യത്യാസം വരുത്തി. 

ചെറുപ്പത്തില്‍ കളര്‍ഫുള്‍ ആയിട്ടുള്ള മുറിയായിരുന്നു താനും റേച്ചലും ഉപയോഗിച്ചിരുന്നത്. അന്ന് തങ്ങളുടെ ബെഡ് റൂമിലേക്ക് ആരെങ്കിലും വന്നാല്‍ കണ്ണടച്ച് പോകുമല്ലോ എന്നാണ് പറയാറുള്ളത്. എന്നാല്‍ പ്രായം കൂടുന്നതിന് അനുസരിച്ച് തന്റെ ചിന്തകളിലും മാറ്റം വന്നു. ഇപ്പോള്‍ വാഴയിലയൊക്കെയാണ് ഇഷ്ടമുള്ള കാര്യമെന്നാണ് പേളി പറയുന്നത്. ഉടനെ തന്നെ വളെക്കാപ്പ് ചടങ്ങ് ഉണ്ടാവുമെന്നും പേളി വ്യക്തമാക്കുന്നുണ്ട്.

അതേ സമയം ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭകാലത്ത് നേരിടുന്ന വിമര്‍ശനങ്ങളെ വകവയ്ക്കുന്നില്ലെന്നാണ് പേളി പറയുന്നത്. വയറു കാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങള്‍ വേണോ, യാത്ര ചെയ്യാതെ വീട്ടില്‍ അടങ്ങിയിരുന്നൂടേ എന്നൊക്കെ പലരും ചോദിക്കും. അതൊന്നും മനസിലേക്കെടുക്കേണ്ടതില്ല. മറ്റുള്ളവര്‍ തീര്‍ത്ത ചട്ടക്കൂടിനുള്ളിലാവരുത് ഗര്‍ഭകാലവും പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമൊന്നുമെന്നും പേളി പറയുന്നുണ്ട്.

'നാന്‍ വീഴെവേന്‍ യെന്‍ട്രു നിനത്തായോ': വെള്ളിയാഴ്ച വാട്ടം, ശനി ചിരി, തിരിച്ചുവന്ന് ദളപതി വിജയിയുടെ ലിയോ

'ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് തീരുമാനം' : കാമുകന്‍റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

Follow Us:
Download App:
  • android
  • ios