പാക്കിസ്ഥാനും ചൈനയും ഇന്ത്യയ്‌ക്കെതിരായ ആക്രമണം നടത്താന്‍ ഒരുങ്ങുന്നഘട്ടത്തില്‍ വ്യോമാതിർത്തി തടയാന്‍ പദ്ധതിയിടുന്ന ഇന്‍റലിജന്‍സ് ഓഫീസറായി വിദ്യുത് ചിത്രത്തിലെത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
മുംബൈ: വിദ്യുത് ജംവാല്‍ നായകനാകുന്ന സ്പൈ ത്രില്ലര്‍ ഐബി 71 ന്‍റെ ട്രെയിലര്‍ ഇറങ്ങി. 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തിന് പിന്നിൽ പ്രവര്‍ത്തിച്ച ഇന്ത്യയുടെ രഹസ്യാന്വേഷണ ദൌത്യമാണ് തീയറ്റരില്‍ എത്തിക്കുന്നത്.
പാക്കിസ്ഥാനും ചൈനയും ഇന്ത്യയ്‌ക്കെതിരായ ആക്രമണം നടത്താന്‍ ഒരുങ്ങുന്നഘട്ടത്തില്‍ വ്യോമാതിർത്തി തടയാന്‍ പദ്ധതിയിടുന്ന ഇന്‍റലിജന്‍സ് ഓഫീസറായി വിദ്യുത് ചിത്രത്തിലെത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അനുപം ഖേർ, വിശാൽ ജേത്വ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്‍റെ പ്ലോട്ട് സമ്മറി തന്നെ തീര്‍ത്തും രസകരമാണ്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും രഹസ്യമായ മിഷന്‍ എന്നാണ് പടത്തെ വിശേഷിപ്പിക്കുന്നത്. 30 ഏജന്‍റുമാര്‍, 10 ദിവസങ്ങള്‍ എന്നാണ് ഈ ദൌത്യത്തെ വിശേഷിപ്പിക്കുന്നത്. 50 കൊല്ലമായി രാജ്യം രഹസ്യമാക്കി വച്ച മിഷന്‍ എന്നും ഇതിനെ പറയുന്നു. ഇന്ത്യ- പാക് യുദ്ധം 1971 ല്‍ വിജയിക്കാന്‍ കാരണമായ മിഷനും ഇതാണെന്നാണ് ട്രെയിലറിനൊപ്പമുള്ള നോട്ട് അവകാശപ്പെടുന്നത്.
ഐബി ഏജന്റ് ദേവ് ജംവാൾ സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ അതീവ രഹസ്യമായി നടത്തിയ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഇതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഐബി 71 മെയ് 12ന് രാജ്യത്തുടനീളമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഗാസി ഫെയിം സങ്കൽപ് റെഡ്ഡിയാണ് ഈ ത്രില്ലർ സംവിധാനം ചെയ്യുന്നത്.

ആക്ഷൻ ഹീറോ ഫിലിംസിന്‍റെ ബാനറിൽ വിദ്യുത് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ഐബി 71. ഭൂഷൺ കുമാറിന്‍റെ ടി-സീരീസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, അബ്ബാസ് സയ്യിദ് എന്നിവരും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളാണ്.
'വൈകാതെ ആ ഫോട്ടോകള്‍ പുറത്തുവിടാം', കുഞ്ഞിന്റെ വിശേഷങ്ങളുമായി ഷംന
