ഇവരെ കൂടാതെ നേരത്തെ നടന്‍ ടോം ഹാങ്ക്‌സിനും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ലണ്ടൻ: ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ നടനായ ക്രിസ്റ്റഫര്‍ ഹിവ്ജുവിനും പ്രശ്‌സ്ത ഹോളിവുഡ് നടനും നിര്‍മാതാവുമായ ഇദ്രിസ് എല്‍ബയ്ക്കും കൊവിഡ്-19. ഇരുവരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും ഇപ്പോൾ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നുമാണ് ക്രിസ്റ്റഫര്‍ ഹിവ്ജു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയതിരിക്കുന്നത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും വൈറസ് വ്യാപനത്തെ തടയാന്‍ വേണ്ടതെല്ലാം ചെയ്യാനും താരം ആവശ്യപ്പെടുന്നു.
ഇതിന് പിന്നാലെയാണ് നടന്‍ ഇദ്രിസ് എല്‍ബയും തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്നും എന്നാല്‍ കൊവിഡ് പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നെന്നും ട്വിറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഇവരെ കൂടാതെ നേരത്തെ നടന്‍ ടോം ഹാങ്ക്‌സിനും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
