ശരത് ബാബുവിന്റെ അന്ത്യാജ്ഞലി അര്‍പ്പിക്കവേയാണ് തന്റെ ഒരു അനുഭവം രജനികാന്ത് വെളിപ്പെടുത്തിയത്.
തെന്നിന്ത്യൻ ഭാഷാ സിനിമകളില്‍ നിറഞ്ഞുനിന്ന ശരത് ബാബു കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 'അണ്ണാമലൈ', 'മുത്തു' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ രജനികാന്തിനൊപ്പം അദ്ദേഹം വേഷിട്ടിട്ടുണ്ട്. സുരേഷ് ബാബുവിന് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുയാണ് രജനീകാന്ത്. തന്റെ പുകവലി ശീലം ഒഴിവാക്കാൻ കാരണമായത് അദ്ദേഹമാണെന്ന് രജനികാന്ത് വെളിപ്പെടുത്തി.
ഒരു നടൻ ആകുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ അറിയാമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളും ആയിരുന്നനു. എപ്പോഴും പുഞ്ചിരി നിലനിര്‍ത്താൻ ഇഷ്‍ടപ്പെടിരുന്നു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഗൗരവത്തിലോ ദേഷ്യപ്പെട്ടിട്ടോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല.
അദ്ദേഹമൊത്ത് നിരവധി ഹിറ്റ് സിനിമകളില്‍ താൻ വേഷമിട്ടിട്ടുണ്ടെന്ന് അറിയാമല്ലോ. എന്നോട് നല്ല അടുപ്പമുള്ള ആളായിരുന്നു. ഞാൻ സിഗരറ്റ് വലിക്കുന്നത് കാണുമ്പോഴൊക്കെ ശരത് ദു:ഖിതനാകുമായിരുന്നു. പുകവലി നിര്‍ത്തണമെന്ന ശരത്തിന്റെ ഉപദേശം കാരണമാണ് എനിക്ക് ആരോഗ്യത്തോടെ കുറേക്കാലെ ജീവിക്കാനായത്.
ഞാൻ പുകവലിക്കുന്നത് കാണുമ്പോള്‍ ഒക്കെ ശരത് സിഗരറ്റ് വാങ്ങി വലിച്ചെറിയുമായിരുന്നു. അദ്ദേഹം ഒപ്പമുള്ളപ്പോള്‍ ഞാൻ പുകവലിക്കാതിരുന്നതിന്റെ കാരണവും അതായിരുന്നു എന്നും രജനികാന്ത് വ്യക്തമാക്കി. 'അണ്ണാമലൈ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവവും രജനികാന്ത് ഓര്‍മിച്ചു. വളരെ ദൈര്‍ഘ്യമുള്ള ഡയലോഗായിരുന്നു. ഒരുപാട് ടേക്ക് എടുത്തിട്ടും ശരിയായില്ല. ഭാവങ്ങള്‍ കൃത്യമായ രീതിയില്‍ വന്നില്ല. ശരത് ഇത് കണ്ട് എന്നെ അടുത്തേയ്‍ക്ക് വിളിപ്പിച്ചു. ഒരാളെ പറഞ്ഞയച്ച് ശരത് ഒരു സിഗരറ്റ് വാങ്ങിപ്പിച്ചു. എന്നിട്ട് കുറച്ച് പഫ്‍ മാത്രം എടുക്കാൻ എന്നോട് ആവശ്യപ്പെട്ടു, ഞാൻ അതിനു ശേഷം റിലാക്സായി. സംഭാഷണം ഞാൻ പറഞ്ഞ് ശരിയാക്കി. എത്രമാത്രം കരുതല്‍ തന്നോട് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാനാണ് ഇക്കാര്യം ഞാൻ വെളിപ്പെടുത്തിയത്. എന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കാട്ടാൻ പറഞ്ഞ അദ്ദേഹം ഇപ്പോള്‍ ഒന്നിച്ചില്ലല്ലോ എന്ന് ഓര്‍ത്ത് ഞാൻ അതീവ ദു:ഖിതനാണ്. ആത്മശാന്തി നേരുന്നുവെന്നും രജനികാന്ത് പറഞ്ഞു.
Read More: 'ശ്രീ മുത്തപ്പൻ' കണ്ണൂരിൽ, പ്രധാന കഥാപാത്രങ്ങളായി ജോയ് മാത്യുവും അശോകനും

