തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് 63 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. കാനിലെ പാം ഡി ഓര്‍ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി പതിനഞ്ചിലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റിന്‍റെ ആദ്യ പ്രദർശനം ഇന്നാണ്.

മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആര്‍ കെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരത്തിന്റെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും. ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍ ഇന്ന് കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊലയ്‌ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ തളരാത്ത പോരാട്ടത്തിന്റെ കഥയുമായി 'മായി ഘട്ട്‌: ക്രൈം നം.103/2005 ന്‍റെ ആദ്യ പ്രദർശനവും ഇന്നുണ്ട്.