നിരാശാജനകമായ ബോക്‌സ് ഓഫീസ് പ്രകടനത്തിന് ശേഷം ഒരു മാസം തികയും മുന്‍പാണ് 2024 ഓഗസ്റ്റ് 9-ന് ഇന്ത്യൻ 2 അതിന്‍റെ ഒടിടി റിലീസ്  നടത്തിയത്. 

ചെന്നൈ: കള്‍ട്ട് ക്ലാസിക്കായി മാറിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം 2024 ജൂലൈയിലാണ് തീയറ്ററുകളിൽ എത്തിയത്. കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്‌ത ചിത്രത്തിന് എന്നാല്‍ ഇന്ത്യന്‍ സിനിമ നേടിയ വിജയം പുനഃസൃഷ്ടിക്കാൻ കഴിയാതെ ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. ഒപ്പം ഏറെ വിമര്‍ശനവും ട്രോളും ലഭിച്ചു.

നിരാശാജനകമായ ബോക്‌സ് ഓഫീസ് പ്രകടനത്തിന് ശേഷം ഒരു മാസം തികയും മുന്‍പാണ് 2024 ഓഗസ്റ്റ് 9-ന് ഇന്ത്യൻ 2 അതിന്‍റെ ഒടിടി റിലീസ് നടത്തിയത്. നെറ്റ്ഫ്ലിക്സില്‍ എത്തിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ‍, മലയാളം പതിപ്പുകള്‍ പ്രതീക്ഷിച്ചതുപോലെ കടുത്ത ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങുന്നത്. 

ഷങ്കറിന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം ചിത്രമാണ് ഇന്ത്യന്‍ 2 എന്ന് നേരത്തെ വിമര്‍ശനം വന്നിരുന്ന ഇപ്പോള്‍ അത് വ്യക്തമാക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ കൂടി ഒടിടി റിലീസിന് ശേഷം ചേര്‍ത്ത് പറയുകയാണ് സോഷ്യല്‍ മീഡിയ. എക്സില്‍ അടക്കം ഉലഗനായകന്‍ കമലഹാസന്‍റെ റോളിനെക്കുറിച്ച് വ്യാപകമായി മോശം അഭിപ്രായമാണ് വരുന്നത്. ഇന്ത്യന്‍ ആദ്യഭാഗത്തെ ക്ലാസിക് സേനാപതിയെ വെറും കോമാളിയാക്കിയെന്നാണ് പലരും പറയുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ലോജിക്ക് ഒരിക്കലും ഷങ്കര്‍ പടത്തില്‍ പ്രതീക്ഷിക്കരുത് എന്നാല്‍ ഇത് അതിനപ്പുറമാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ശരിക്കും ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും മികച്ച ഡയലോഗ് ഡെലിവറി ചെയ്യുന്ന വ്യക്തിയാണ് കമല്‍ അദ്ദേഹത്തിന് ഇത് എന്തു പറ്റിയെന്നും. ശരിക്കും അദ്ദേഹമാണോ ഡബ്ബ് ചെയ്തത് എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഒരു ഇതിഹാസ സംവിധായകന്‍ വെറും കോമാളി സംവിധായകനായി എന്നാണ് മറ്റൊരു എക്സ് പോസ്റ്റ്. കോളിവുഡിലെ സമീപകാലത്തെ ഏറ്റവും മോശം ചിത്രമാണ് ഇന്ത്യന്‍ 2 എന്നാണ് ചില പോസ്റ്റുകള്‍ വരുന്നത്. അതേ സമയം ഇന്ത്യന്‍ 2 നെറ്റ്ഫ്ലിക്സ് റിലീസിന്‍റെ ഭാഗമായി നെറ്റ്ഫ്ലിക്സിനായി കമല്‍ഹാസന്‍ ചെയ്ത പ്രമോയുടെ അടിയിലും വ്യാപകമായി കമന്‍റുകളാണ് വരുന്നത്. 

200 കോടിക്ക് മുകളില്‍ ബജറ്റ്, തീയറ്ററില്‍ വന്‍ വീഴ്ച ഒരു മാസത്തിനുള്ളില്‍ ഒടിടിയില്‍; 'ഇന്ത്യന്‍ താത്ത' എത്തി

വിജയ് സേതുപതിക്കെതിരെ ഭീഷണി: ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവിന് കോടതിയുടെ ശിക്ഷ