സ്റ്റേഷന്‍ 5 എന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചായിരുന്നു നടന്‍ ഇന്ദ്രന്‍സിന്‍റെ പിറന്നാള്‍ ആഘോഷം. 64ാം പിറന്നാള്‍ കേക്ക് മുറിച്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാനായതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന ' സ്റ്റേഷന്‍-5' എന്ന ചിത്രത്തിന്റെ അഗളിയിലുള്ള ലോക്കേഷനിലായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. 


ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്.  മാപ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന 'സ്റ്റേഷന്‍-5' ന്‍റെ തിരക്കഥയും ഛായാഗ്രഹണവും പ്രതാപ് നായരാണ് നിര്‍വഹിക്കുന്നത്. . ഇന്ദ്രന്‍സിനെ കൂടാതെ പ്രയാണ്‍, പ്രിയംവദ, അനൂപ് ചന്ദ്രന്‍, ഐ.എം.വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍, കണ്ണന്‍ പട്ടാമ്പി, ജ്യോതി ചന്ദ്രന്‍, ദിവ്യനീ, ശിവന്‍, കുഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 


റഫീഖ് അഹമ്മദ്,ഹരിലാല്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് കാനത്തൂര്‍ ആണം ഈണം പകരുന്നത്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മനോജ് കണ്ണോത്താണ്. സാദിഖ്  നെല്ലിയോട്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.