രസകരമായ കുറിപ്പിലൂടെയാണ് തലമുടി മാറ്റി വയ്ക്കുന്ന വിവരം അരവിന്ദ് ആരാധകരോട് പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിലെ സുപരിചിത മുഖമാണ് നടി ശരണ്യ മോഹന്റെ ഭർത്താവ് അരവിന്ദ് കൃഷ്‍ണൻ. സ്വാമി ബ്രോ എന്ന പേരിലാണ് അരവിന്ദ് കൃഷ്‍ണൻ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്നത്. അരവിന്ദ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് അരവിന്ദ്. രസകരമായ കുറിപ്പിലൂടെയാണ് തലമുടി മാറ്റി വയ്ക്കുന്ന വിവരം അരവിന്ദ് ആരാധകരോട് പങ്കുവെച്ചത്.

Add Asianetnews as a Preferred SourcegooglePreferred

''നെറ്റിയും ഹെയർ ലൈനും ആയുള്ള ബന്ധം വേർപിരിയും മുൻപ് കണക്‌ഷൻ കൊടുക്കാൻ തീരുമാനിച്ചു.. ധൈര്യം ഇച്ചിരി കൂടുതൽ ആയതു കൊണ്ട് 3-4 അപ്പോയിന്റ്മെന്റ് പറഞ്ഞു വച്ചു അവസാനം ഇന്നലെ ഞാൻ എത്തി ചേർന്നു. ദീപു അളിയൻ വേദനിപ്പിക്കൂല എന്ന് വിശ്വാസത്തിൽ എടുത്തു കൊണ്ട് അങ്ങനെ ആ കൃത്യം ഇന്നലെ അങ്ങ് ചെയ്തു!! ഇനി ദശമൂലം ദാമുവിനെ പോലെ ലോറി കട്ടോണ്ടു വന്നപ്പോൾ ആക്‌സിഡന്റ് ആയപ്പോൾ കെട്ടിയ കെട്ട് ആണോ എന്ന് ചോദിക്കണ്ട. പുറകിൽ നിന്നും ഗ്രാഫ്റ്റ് എടുത്തത് കൊണ്ട് ഡ്രസ്സിങ് വച്ചിട്ടുണ്ട്.

ഒരു കാര്യം കൂടി പറഞ്ഞിട്ട് പോകാം... മുടി പോയി തുടങ്ങുമ്പോഴേ ഫിക്സ് ചെയ്യാൻ നോക്കുക.. പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാൽ ഹെൽത്തി ഗ്രാഫ്റ്റ് കിട്ടുകയും ഇല്ല റേറ്റ് നല്ലോണം കൂടുകയും ചെയ്യും!! അപ്പോൾ ഇനി കാർകൂന്തളം ആകും എന്ന പ്രതീക്ഷയിൽ.. "പുതിയ മുഖോം "വരും! വരാതിരിക്കില്ല!! വരുമല്ലോ അല്ലേ..'',

2015ലാണ് അരവിന്ദും ശരണ്യ മോഹനും വിവാഹിതരാകുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് ശരണ്യ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തു വെങ്ങാനൂർ സ്വദേശിയാണ് ഡോക്ടർ കൂടിയായ അരവിന്ദ് കൃഷ്‍ണൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക