വെബ്‍സൈറ്റിലൂടെ വില്‍പനയ്‍ക്കെത്തിക്കുന്ന സാരികള്‍ക്ക് വൻ വിലയാണെന്ന് വിമര്‍ശനത്തില്‍ പ്രതികരിച്ച് ദിയ കൃഷ്‍ണ.

അടുത്തിടെയാണ് നടിയും ഇൻഫ്ളുവൻസറുമായ അഹാന കൃഷ്‍ണയും കുടുംബവും സിയ എന്ന ക്ലോത്തിങ്ങ് ബ്രാൻഡ് ലോഞ്ച് ചെയ്തത്. അഹാനയെ കൂടാതെ സഹോദരിമാരായ ഇഷാനി കൃഷ്‍ണ, ഹൻസിക കൃഷ്‍ണ എന്നിവരും അമ്മ സിന്ധു കൃഷ്‍ണയും ബിസിനസ് പാർട്ണർഷിപ്പിലുണ്ട്. ലിമിറ്റഡ് കലക്ഷൻ സാരികളാണ് ഇവർ വെബ്സെറ്റിലൂടെ വിൽപനയ്ക്കെത്തിക്കുന്നത്. ഓഗസ്റ്റ് 14 നാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. ഇതിനിടെ, സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത വിലയാണ് സാരികൾക്കെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

ഇതിനെല്ലാം മറുപടി പറയുകയാണ് അഹാനയുടെ സഹോദരിയും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‍ണ. YouTube video player ''നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മേടിക്കുക, ഹാൻഡ്പിക്ക്ഡ് ഐറ്റംസ് ആണ് എന്നു പറഞ്ഞാണ് അവർ മാർക്കറ്റ് ചെയ്യുന്നത്. ഇവർ ഉടുക്കുന്ന തരത്തിലുള്ള സാരികൾ പബ്ലിക്കിലേക്ക് എത്തിക്കുക എന്നാണ് അവർ ഉദ്ദേശിക്കുന്നത്. അല്ലാതെ എല്ലാവർക്കും വാങ്ങാൻ പറ്റുന്ന തരത്തിലുള്ള സാരികൾ എന്ന് അവർ എവിടെയും പറയുന്നില്ല. എല്ലാവർക്കും അത് വാങ്ങാൻ പറ്റണമെന്നുമില്ല. എല്ലാവർക്കും വാങ്ങാൻ പറ്റുന്ന തരത്തിലുള്ള സാരികളുളള നൂറു കണക്കിനു കടകൾ കേരളത്തിൽ തന്നെയുണ്ട്. വില കൂടിയ സാരികൾ വിൽക്കുന്നവയും ഉണ്ട്, വില കുറഞ്ഞത് വിൽക്കുന്നവയും ഉണ്ട്. ഏതൊരു ബ്രാൻഡും ബിസിനസ് ചെയ്യുമ്പോൾ നിങ്ങൾ ഇവിടെ നിന്നും മേടിച്ചേ പറ്റൂ എന്ന് പറയാറില്ല.

അവർ ഉടുക്കുന്ന ചില സാരികൾ കാണുമ്പോൾ ഇതൊക്കെ എവിടുന്ന് വാങ്ങിയതാണെന്ന് ആളുകൾ ചോദിക്കാറുണ്ട്. അവർ ഉടുക്കുന്നതിന് ആ പ്രൈസ് റേഞ്ച് ഉണ്ട്. ആ തരത്തിലുള്ള സാരികൾ പബ്ലിക്കിലേക്ക് എത്തിക്കാനാണ് ശ്രദ്ധിച്ചത്. അതുപോലിരിക്കുന്ന സാധനം ഡൂപ്ലിക്കേറ്റ് ഇറക്കി വേണമെങ്കിൽ 500 രൂപയ്ക്ക് വിൽക്കാം. പക്ഷേ അവർ ഉടുക്കുന്ന സാരികളുടെ ക്വാളിറ്റി ആകില്ലല്ലോ'', സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ ദിയ കൃഷ്‍ണ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക